Wednesday, April 21, 2021
Home Gulf UAE എയര്‍ ഇന്ത്യക്ക് കേരളത്തിലേക്കുള്ള നിരക്കില്‍ വന്‍ കുറവ്

എയര്‍ ഇന്ത്യക്ക് കേരളത്തിലേക്കുള്ള നിരക്കില്‍ വന്‍ കുറവ്

അബൂദബി: ദുബയില്‍നിന്ന് നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികള്‍ക്ക് ഇപ്പോള്‍ കുറഞ്ഞ നിരക്കില്‍ പറക്കാം. എയര്‍ഇന്ത്യ വിമാനത്തില്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂര്‍ സെക്ടറുകളിലേക്കു നികുതി ഉള്‍പ്പെടെ 310 ദിര്‍ഹമാണ് കുറഞ്ഞ നിരക്ക്. 30 കിലോ ബാഗേജും ഡ്യൂട്ടി ഫ്രീ സാധനങ്ങള്‍ അടക്കം 8 കിലോ ഹാന്‍ഡ് ബാഗേജും അനുവദിക്കും.

ഈ മാസം തുടക്കത്തില്‍ 700 ദിര്‍ഹമുണ്ടായിരുന്ന വണ്‍വേ നിരക്കാണ് കഴിഞ്ഞ ദിവസങ്ങളില്‍ പകുതിയായി കുറഞ്ഞത്. ബിസിനസ് ക്ലാസ്സിനു 1230 ദിര്‍ഹം മുതലാണ് ടിക്കറ്റ് നിരക്ക്. 40 കിലോ ബാഗേജും 12 കിലോ ഹാന്‍ഡ് ബാഗേജും കൊണ്ടുപോകാം. ഇക്കണോമി, ബിസിനസ് ക്ലാസ്സ് യാത്രകളില്‍ ലാപ്‌ടോപും കയ്യില്‍ കരുതാമെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു. നിലവില്‍ നാട്ടിലേക്കുള്ള യാത്രക്കാരുടെ വരവ് കുറഞ്ഞതാണ് നിരക്ക് കുറയാന്‍ കാരണം. മാര്‍ച്ച് 31 വരെ ഏതാണ്ട് ഇതേ നിരക്കു തുടരും. ഇന്ത്യ-യുഎഇ എയര്‍ ബബ്ള്‍ കരാറനുസരിച്ച് തിങ്കളാഴ്ചകളില്‍ ദുബയില്‍നിന്ന് കൊച്ചിയിലേക്കും ഞായറാഴ്ചകളില്‍ കൊച്ചിയില്‍നിന്ന് ദുബയിലേക്കുമാണ് നിലവില്‍ എയര്‍ ഇന്ത്യ സര്‍വീസുള്ളത്.

ബുധനാഴ്ചകളില്‍ ദുബയില്‍നിന്ന് കോഴിക്കോട്ടേക്കും വെള്ളിയാഴ്ചകളില്‍ കോഴിക്കോടുനിന്ന് ദുബയിലേക്കും സര്‍വീസുണ്ട്. ദുബയില്‍നിന്ന് തിരുവനന്തപുരത്തേക്കു ചൊവ്വാഴ്ചയും കണ്ണൂരിലേക്കു ഞായറാഴ്ചകളിലുമാണ് സര്‍വീസ്.

Most Popular