Friday, July 23, 2021
Home Newsfeed സമ്മാനമായി ലഭിച്ച കാര്‍ വാങ്ങാന്‍ വിജയി എത്തിയില്ല; വില റെഡ് ക്രസന്റിന് നല്‍കി ലുലു

സമ്മാനമായി ലഭിച്ച കാര്‍ വാങ്ങാന്‍ വിജയി എത്തിയില്ല; വില റെഡ് ക്രസന്റിന് നല്‍കി ലുലു

ദുബൈ: ലുലു പ്രമോഷനില്‍ സമ്മാനമായി ലഭിച്ച കാര്‍ വാങ്ങാന്‍ വിജയി എത്തിയില്ല. കാത്തിരിപ്പ് കാലാവധി അവസാനിച്ചതോടെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് കാര്‍ വില സന്നദ്ധ സംഘടനയായ എമിറേറ്റ്‌സ് റെഡ് ക്രസന്റിന് കൈമാറി. കാറിന്റെ വിലയായ 132000 ദിര്‍ഹമാണ് (ഏകദേശം 26 ലക്ഷം രൂപ) റെഡ് ക്രസന്റിന് ലഭിച്ചത്.

കാര്‍ സമ്മാനമായി ലഭിച്ച വ്യക്തിയെ ബന്ധപ്പെടാന്‍ സാധിക്കാതെ വന്നതോടെയാണ് വില്‍പ്പനയ്ക്ക് ലഭിച്ചത്. ഇതില്‍ നിന്ന് ലഭിച്ച തുകയാണ് റെഡ്ക്രസന്റ് അല്‍ ദഫ്ര ബ്രാഞ്ച് മാനേജര്‍ മുഹമ്മദ് ജാസിം അല്‍ മസ്‌റൂഇക്ക് ലുലു ഗ്രൂപ് വെസ്‌റ്റേണ്‍ റീജ്യന്‍സ് ഓപറേഷന്‍ മാനേജര്‍ ഉണ്ണികൃഷ്ണന്‍ പറമ്പിലും ക്വാളിറ്റി മാനേജര്‍ യൂസഫ് ഗദിയാലിയും കൈമാറിയത്. അല്‍ ദഫ്ര മാളിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിലാണ് ചടങ്ങ് നടന്നത്.

ലോകത്താകമാനമുള്ള 210 ലുലു ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ എല്ലാ വര്‍ഷവും പ്രമോഷനല്‍ മത്സരങ്ങള്‍ സംഘടിപ്പിക്കാറുണ്ട്. ഇത്തരം മത്സരത്തിലെ വിജയിയാണ് സമ്മാനം സ്വീകരിക്കാന്‍ എത്താതിരുന്നത്.
ALSO WATCH

Most Popular