Monday, September 27, 2021
Home News Kerala മുഖംരക്ഷിക്കാന്‍ സര്‍ക്കാര്‍; ശിവശങ്കറിനെ ഐടി സെക്രട്ടറി സ്ഥാനത്തു നിന്നും ഒഴിവാക്കി

മുഖംരക്ഷിക്കാന്‍ സര്‍ക്കാര്‍; ശിവശങ്കറിനെ ഐടി സെക്രട്ടറി സ്ഥാനത്തു നിന്നും ഒഴിവാക്കി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്ത് നിന്ന് ഒഴിവാക്കിയതിന് പിന്നാലെ, സ്വര്‍ണക്കടത്ത് ഇടപാടുകാരുമായി ബന്ധമുണ്ടെന്ന് സംശയിക്കപ്പെടുന്ന എം ശിവശങ്കറിനെ ഐടി സെക്രട്ടറി സ്ഥാനത്തുനിന്നും മാറ്റി. മുഹമ്മദ് വൈ സഫറുള്ള പുതിയ ഐടി സെക്രട്ടറിയാകും. മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കിയതിനു പിന്നാലെയാണ് ഐടി വകുപ്പിന്റെ ചുമതലയില്‍നിന്നും ശിവശങ്കറിനെ ഒഴിവാക്കിയത്. ശുചിത്വ മിഷന്‍ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ മിര്‍ മുഹമ്മദിനാണ് മുഖ്യമന്ത്രിയുടെ സെക്രട്ടറിയുടെ അധിക ചുമതല.

സ്വര്‍ണക്കടത്തില്‍ അന്വേഷണം ശക്തമാകുന്ന സാഹചര്യത്തില്‍ എം ശിവശങ്കറിനെ ഉള്‍പ്പെടെ ചോദ്യം ചെയ്യാനൊരുങ്ങുകയാണ് കസ്റ്റംസ്, ഇത് മുഖ്യമന്ത്രിയുടെ ഓഫിസിനെയും ഗുരുതരമായി ബാധിക്കുമെന്ന സാഹചര്യത്തിലാണ് ശിവശങ്കറിനെ തല്‍സ്ഥാനങ്ങളില്‍നിന്ന് തിരക്കിട്ട് നീക്കിയത്.

മുഖ്യമന്ത്രിയുടെ ഓഫിസിനുനേരെ ആരോപണം വന്നതില്‍ അമര്‍ഷത്തിലായിരുന്നു പിണറായി വിജയന്‍. പ്രതിപക്ഷത്തിന് പിണറായിക്കെതിരേ കിട്ടിയ ശക്തമായ ആയുധമായിരുന്നു ഉന്നതര്‍ക്ക് പങ്കുള്ള സ്വര്‍ണ കടത്ത്. മുഖ്യമന്ത്രിയുടെ ഓഫിസിലെ ചില ഉന്നതര്‍ കേസില്‍ ഇടപെട്ടതായി അവര്‍ ആരോപിക്കുകയും ചെയ്തു. ഇതോടെ മുഖം രക്ഷിക്കാന്‍ ശിവശങ്കറിനെ പുറത്താക്കുകയായിരുന്നു.

m-sivasankar-removed-from-it-secretary-post-swapna-case-gold-smuggling

Most Popular