Friday, September 17, 2021
Home Newsfeed എം എ യൂസുഫലിക്ക് അബൂദബിയുടെ ഉന്നത സിവിലിയന്‍ ബഹുമതി

എം എ യൂസുഫലിക്ക് അബൂദബിയുടെ ഉന്നത സിവിലിയന്‍ ബഹുമതി

അബൂബി: പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം എ യൂസഫലിക്ക് അബൂദബി സര്‍ക്കാരിന്റെ ഉന്നത പുരസ്‌കാരം. യുഎഇയുടെ വാണിജ്യ-വ്യവസായ മേഖലകളില്‍ നല്‍കിയ സംഭാവനയും ജീവകാരുണ്യ രംഗത്തെ പിന്തുണയ്ക്കുമുള്ള അംഗീകാരമായാണ് ഉന്നത സിവിലിയന്‍ ബഹുമതി. അബൂദബി അല്‍ ഹൊസന്‍ പൈതൃക മന്ദിരത്തില്‍ നടന്ന ചടങ്ങില്‍ അബൂദബി കിരീടാവകാശിയും യുഎഇ. സായുധ സേനാ ഉപസര്‍വസൈന്യാധിപനുമായ ശെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ പുരസ്‌കാരം സമ്മാനിച്ചു.

ഏറെ വിനയത്തോടെയും അഭിമാനത്തോടെയുമാണു ബഹുമതിയെ കാണുന്നതെന്നും അവാര്‍ഡ് പ്രവാസി സമൂഹത്തിന്് സമര്‍പ്പിക്കുന്നതായും യൂസഫലി പറഞ്ഞു. കഴിഞ്ഞ 47 വര്‍ഷമായി അബുദാബിയിലാണ് താമസം. 1973 ഡിസംബര്‍ 31ന് യുഎഇയില്‍ എത്തിയ തന്റെ നേട്ടങ്ങള്‍ക്ക് ഈ രാജ്യത്തിന്റെ ഭരണാധികാരികളോട് കടപ്പെട്ടിരിക്കുന്നുവെന്നും അദ്ദേ്ഹം കൂട്ടിച്ചേര്‍ത്തു.

മൂന്നു വനിതകള്‍ ഉള്‍പ്പെടെ 12 പേര്‍ക്കാണു വിവിധ മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ക്കു രണ്ടു വര്‍ഷത്തിലൊരിക്കല്‍ നല്‍കുന്ന ബഹുമതി ലഭിച്ചത്. ഈ വര്‍ഷം പുരസ്‌കാരം ലഭിച്ച ഏക ഇന്ത്യക്കാരനും യൂസഫലിയാണ്.

യുഎഇ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശെയ്ഖ് സൈഫ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കാര്യ മന്ത്രിയുമായ ശെയ്ഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍, അബൂദബി എക്‌സിക്യൂട്ടീവ് ഓഫീസ് ചെയര്‍മാന്‍ ശെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ എന്നിവരടക്കമുള്ള പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.

 

Most Popular