ദുബയ്: ഷാര്‍ജയിലെ അല്‍ ഖാസിമിയ ഏരിയയില്‍ വീട്ടുജലിക്കാരി കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്നു വീണുമരിച്ചു. എത്യോപ്യക്കാരിയായ തെഹസി മുഹമ്മദ് സഈദ്(31) ആണ് മരിച്ചത്. ഒരു ഇറാന് കുടുംബത്തിന് വേണ്ടി ജോലി ചെയ്തുവരികയായിരുന്നു.
പെരുന്നാള്‍ ദിനം രാവിലെയാണ് ഷാര്‍ജ പോലിസിന് സംഭവം സംബന്ധിച്ച് കോള്‍ ലഭിച്ചത്. പോലിസ് എത്തുമ്പോള്‍ ഇവര്‍ രക്തത്തില്‍ കുളിച്ചുകിടക്കുകയായിരുന്നു. സമീപത്തു തന്നെ അവരുടെ തുണി സഞ്ചിയും ഉണ്ടായിരുന്നു. തലയോട്ടി പൊളിഞ്ഞ്് ആന്തരിക രക്തസ്രാവം മൂലമാണ് തെഹസി മുഹമ്മദ് സഈദ് മരിച്ചതെന്ന പോലിസ് അറിയിച്ചു.
ഇറാനി കുടുംബത്തെ ചോദ്യംചെയ്യാനായി കസ്റ്റഡിയിലെടുത്തു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചു. മരിച്ച സ്ത്രീയെ കഴിഞ്ഞ ഒരു വര്‍ഷമായി അറിയാമെന്ന് സമീപത്തെ ഷോപ്പുടമ പറഞ്ഞു.
Maid dies after falling from fourth floor of building in UAE