Wednesday, September 22, 2021
Home Gulf UAE മലപ്പുറം സ്വദേശി ദുബയില്‍ ഹൃദയാഘാതം മൂലം മരിച്ചു

മലപ്പുറം സ്വദേശി ദുബയില്‍ ഹൃദയാഘാതം മൂലം മരിച്ചു

ദുബൈ: മലപ്പുറം ജില്ലയിലെ തിരുനാവായ സ്വദേശി ദുബയില്‍ ഹൃദയാഘാതം മൂലം മരിച്ചു. വൈരങ്കോട് സ്വദേശി പരേതനായ പരപ്പില്‍ സൈതലവിയുടെ മകന്‍ സിയാക്കത്ത് അലി (40)യാണ് താമസ സ്ഥലത്ത് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു അന്ത്യം. മൃതദേഹം സ്വദേശത്തേക്ക് കൊണ്ട് വരാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്.. മാതാവ്: സൈനബ ഭാര്യ: നുസ്‌റത്ത് സൂര്‍പ്പില്‍ മക്കള്‍: ഫാത്തിമ നഷ്വ(ലിയ), നഷ്മില്‍.

Most Popular