Saturday, July 31, 2021
Home Newsfeed നാട്ടിലേക്ക് മടങ്ങാനിരിക്കെ മലയാളി ദുബൈയിൽ മരിച്ചു

നാട്ടിലേക്ക് മടങ്ങാനിരിക്കെ മലയാളി ദുബൈയിൽ മരിച്ചു

ദുബൈ: കാസര്‍കോഡ് ജില്ലയിലെ തൃക്കരിപ്പൂര് തങ്കയം സ്വദേശി ഒ ടി സിറാജ് (54) ദുബൈയിൽ വെച്ച് മരിച്ചു. അസുഖ ബാധിതനായ സിറാജ് ചികില്‍സയിലായിരുന്നു. ഇന്നലെ രാത്രിയോടെ നാട്ടില്‍ വരാനിരിക്കെ ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചത്. ദുബൈയിൽ സ്വന്തമായി സ്ഥാപനം നടത്തിയിരുന്ന സിറാജ് കുടുംബ സമ്മേതം ദുബൈയിൽ താമസിച്ചു വരികയായിരുന്നു.

പരേതരായ സി മുഹമ്മദ് കുഞ്ഞി ഹാജി – ഒ ടി മറിയുമ്മ ഹജ്ജുമ്മ ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: ബഷീര്‍ (പരേതന്‍), ഒ ടി അബ്ദുല്‍ ജലീല്‍, ഒ ടി മുനീര്‍, ഒ ടി നഫീസത്ത്.

ബീരിച്ചേരി(പള്ളം)സ്വദേശിനി ടി പി ഫാതിമത്തുന്നിസയാണ് ഭാര്യ. മക്കള്‍: ടി പി. മുഹമ്മദ് സിനാന്‍, ടി പി സല്‍വ, ടി പി ഷിമല്‍.

നിയമ നടപടികള്‍ പൂര്‍ത്തിയായത്തിന് ശേഷം ഖബറടക്കം ദുബൈയില്‍ നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു

Most Popular