ഷാര്‍ജ: ലോകകേരള സഭാംഗവും മാസ് ഷാര്‍ജ സജീവ പ്രവര്‍ത്തകനുമായ കാസര്‍കോട് സ്വദേശി മാധവന് പാടി(62) കോവിഡ് ബാധിച്ച് മരിച്ചു. കോവിഡ് ബാധിച്ച് ഒരു മാസത്തോളമായി ദുബൈ അല്‍ ബറാഹ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. മൃതദേഹം ഷാര്‍ജയില്‍ സംസ്കരിക്കും. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് മുന്‍ ഭരണ സമിതി അംഗമാണ്. യുഎഇയില്‍ കൊക്കോക്കോള കമ്പനിയിലാണ് ജോലി ചെയ്തിരുന്നത്. ഷാര്‍ജ ഇന്ത്യന്‍ സ്കൂള്‍ അധ്യപിക പ്രസീതയാണ് ഭാര്യ. മക്കള്‍: ശ്രേയ, റിഥിക്. സംസ്കാരം പിന്നീട് നടക്കും.