Friday, July 23, 2021
Home Newsfeed യുഎഇയില്‍ ഭർത്താവിനെയും മക്കളെയും രക്ഷിക്കുന്നതിനിടെ മലയാളി യുവതി കടലില്‍ മുങ്ങിമരിച്ചു

യുഎഇയില്‍ ഭർത്താവിനെയും മക്കളെയും രക്ഷിക്കുന്നതിനിടെ മലയാളി യുവതി കടലില്‍ മുങ്ങിമരിച്ചു

യുഎഇയില്‍ മലയാളി യുവതി കടലില്‍ മുങ്ങിമരിച്ചു. കോഴിക്കോട് പന്തീരാങ്കാവ് സ്വദേശി റഫ്സ മഹ്റൂഫ് (35) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം നടന്നത്. ഭര്‍ത്താവും മക്കളും മുങ്ങിത്താഴുന്നതുകണ്ട് രക്ഷിക്കാനിറങ്ങിയപ്പോഴാണ് യുവതിയും തിരയില്പെട്ടത്.

ശക്തമായ അടിയൊഴുക്കാണ് അപകടത്തിന് കാരണമായത്. അജ്മാനില്‍ താമസിക്കുന്ന ഇവര്‍ രാവിലെ ഹോട്ടല്‍ പരിസരത്തെ കടലില്‍ കുളിക്കാന്‍ വന്നതായിരുന്നു. ഷാര്‍ജ എത്തിസലാത്തില്‍ സാങ്കേതിക വിഭാഗത്തിലെ ജീവനക്കാരനാണ് റഫ്സയുടെ ഭര്‍ത്താവ് മഹ്റൂഫ് പുള്ളറാട്ട്. എട്ടും നാലും വയസ്സുള്ള കുട്ടികളുണ്ട്.

അജ്മാനിലാണ് റഫ്സയും കുടുംബവും താമസിക്കുന്നത്. മൃതദേഹം ഉമ്മുല്‍ഖുവൈന്‍ ആശുപത്രി മോര്‍ച്ചറിയില്‍.
നാലും എട്ടും വയസ്സുള്ള രണ്ട് കുട്ടികളുണ്ട്. ഉമ്മുല്‍ഖുവൈന്‍ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്‍റ്​ സജാദ് നാട്ടിക, ചാരിറ്റി കോര്‍ഡിനേറ്റര്‍ റാഷിദ് പൊന്നാണ്ടി, സാമൂഹിക പ്രവര്‍ത്തകന്‍ അഷറഫ് താമരശ്ശേരി എന്നിവരുടെ നേതൃത്വത്തില്‍ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ പുരോഗമിക്കുന്നു.

Most Popular