Wednesday, May 12, 2021
Home Gulf UAE മലയാളി ബിസിനസുകാരനെ ഷാര്‍ജയില്‍ കെട്ടിടത്തില്‍നിന്നു വീണ് മരിച്ചനിലയില്‍ കണ്ടെത്തി

മലയാളി ബിസിനസുകാരനെ ഷാര്‍ജയില്‍ കെട്ടിടത്തില്‍നിന്നു വീണ് മരിച്ചനിലയില്‍ കണ്ടെത്തി

ഷാര്‍ജ: മലയാളി വ്യവസായിയെ ഷാര്‍ജയില്‍ കെട്ടിടത്തില്‍ നിന്ന് വീണുമരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ സ്വദേശിയായ ടി പി അജിത്തിനെ(55) ആണ് തിങ്കളാഴ്ച ഷാര്‍ജ ജമാല്‍ അബ്ദുള്‍നാസര്‍ സ്ട്രീറ്റിലെ 25 നിലയിലുള്ള കെട്ടിടത്തില്‍നിന്ന് വീണ് മരിച്ചതായി കണ്ടെത്തിയത്. ഷാര്‍ജ പോലീസും പാരാമെഡിക്കല്‍ വിഭാഗവും സ്ഥലത്തെത്തി മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.

ദുബയിലെ സ്വന്തം വില്ലയിലാണ് അജിത്ത് താമസിച്ചിരുന്നത്. ദുബയില്‍ താമസിക്കുന്ന അജിത്ത് ഷാര്‍ജയിലെത്തിയതെന്തിനെന്നറിയില്ല. 30 വര്‍ഷമായി യുഎഇയിലുള്ള അജിത്ത് ദുബയില്‍ സ്പെയ്സ് മാക്സ് എന്ന കമ്പനി നടത്തുകയാണ്. ഗോഡൗണ്‍, ലോജിസ്റ്റിക്ക്, വര്‍ക്ക് ഷോപ്പ്, ഫാക്ടറി, കോള്‍ഡ് സ്റ്റോറേജ് സൗകര്യം തുടങ്ങിയ വിപുലമായ സംവിധാനങ്ങളുള്ള സ്ഥാപനം വിവിധ ഗള്‍ഫ് രാജ്യങ്ങളിലുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നു.

കണ്ണൂരില്‍ അടുത്തിടെ സ്വന്തമായി വീടെടുത്ത് താമസവും തുടങ്ങിയിരുന്നു. കുടുംബം ദുബയിലാണുള്ളത്, ഭാര്യ ബിന്ദു. മകന്‍ എന്‍ജിനീയറിങ് പഠനം കഴിഞ്ഞ് അജിത്തിന്റെ കൂടെ ജോലി ചെയ്യുന്നു. മകള്‍ വിദ്യാര്‍ഥിനിയാണ്.


 

Most Popular