Saturday, July 24, 2021
Home Gulf UAE ആറ് മാസം മുമ്പ് നിക്കാഹ് കഴിഞ്ഞെത്തിയ മലയാളി യുവാവ് ഷാര്‍ജയില്‍ കാന്‍സര്‍ ബാധിച്ച് മരിച്ചു

ആറ് മാസം മുമ്പ് നിക്കാഹ് കഴിഞ്ഞെത്തിയ മലയാളി യുവാവ് ഷാര്‍ജയില്‍ കാന്‍സര്‍ ബാധിച്ച് മരിച്ചു

ദുബൈ: തൃശൂര്‍ ജില്ലയിലെ കൊടകര സ്വദേശി അബ്ദുല്‍ അസീസ്(23) ഷാര്‍ജയില്‍ കാന്‍സര്‍ ബാധിച്ചു മരിച്ചു. കല്‍ബയിലെ ഹോട്ടലില്‍ ജോലിക്കാരനായിരുന്നു. മൂന്ന് വര്‍ഷം മുമ്പാണ് ജീവിതമാര്‍ഗം തേടി യുഎഇയില്‍ എത്തിയത്. ഹോട്ടല്‍ ജോലിയില്‍ നിന്ന് കിട്ടുന്ന ചെറിയ വരുമാനം കൊണ്ടാണ് കുടുംബത്തെ പോറ്റിയിരുന്നത്. ആറ് മാസം മുമ്പ് നാട്ടില്‍ പോയി നിക്കാഹ് ചെയ്ത് വന്നതായിരുന്നു. അടുത്ത ലീവിന് നാട്ടില്‍ പോവുമ്പോള്‍ വിവാഹം നടത്താനാരിക്കുകയായിരുന്നു.

മൂന്ന് മാസം മുമ്പാണ് അപ്രതീക്ഷിതമായി കാന്‍സര്‍ പിടികൂടുന്നത്. രോഗം മൂര്‍ഛിച്ച് റാസല്‍ഖൈമയിലെ ആശുപത്രിയിലാണ് ചികില്‍സിച്ചിരുന്നത്. രണ്ടു തവണ നാട്ടിലേക്ക് മടങ്ങാന്‍ ശ്രമം നടത്തിയെങ്കിലും ആരോഗ്യ സ്ഥിതി വഷളായതിനെ തുടര്‍ന്ന് സാധിച്ചില്ല. രണ്ട് ദിവസം മുമ്പ് ദുബൈ ഹോസ്പിറ്റലിലേക്ക് മാറ്റിയ അസീസ് ഇന്നലെ വൈകുന്നേരത്തോടെയാണ് മരണത്തിന് കീഴടങ്ങിയത്.

Most Popular