Saturday, July 24, 2021
Home Gulf UAE മലയാളി ക്യാപ്റ്റന്‍ യുഎഇ തീരത്തിനടുത്ത് കപ്പലിലെ മുറിയില്‍ മരിച്ച നിലയില്‍

മലയാളി ക്യാപ്റ്റന്‍ യുഎഇ തീരത്തിനടുത്ത് കപ്പലിലെ മുറിയില്‍ മരിച്ച നിലയില്‍

ദുബൈ: മലയാളി ക്യാപ്റ്റനെ കപ്പലിലെ തന്റെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. യുഎഇ തീരത്ത് നിന്നു ഏതാനും നോട്ടിക്കല്‍ മൈല്‍ അകലെയാണ് സംഭവം. ഷിപ്പിങ് കോര്‍പറേഷന്റെ ഉടമസ്ഥതയിലുള്ള കപ്പലിന്റെ ക്യാപ്റ്റന്‍ ആലുവ തറക്കണ്ടത്തില്‍ അജ്മല്‍ ഖാദറി(61)നെയാണ് ജോലി ചെയ്യുന്ന കപ്പലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉറക്കത്തില്‍ ഹൃദയാഘാതമുണ്ടായതാണ് അപകട കാരണമെന്ന് കരുതുന്നു.

ഇന്ത്യയില്‍ നിന്നു ദുബയിലേയ്ക്ക് ചരക്കുമായി വരികയായിരുന്നു കപ്പല്‍. വിശ്രമ മുറിയില്‍ നിന്നു ഡ്യൂട്ടിക്ക് വരാത്തതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ മുറിയില്‍ എത്തി വിളിച്ചപ്പോള്‍ പ്രതികരിക്കാത്തതിനെ തുടര്‍ന്ന് ദുബൈ പോര്‍ട്ട് റാഷിദിലേയ്ക്ക് വിവരം അറിയിക്കുകയായിരുന്നു.

അവിടെ നിന്നു മെഡിക്കല്‍ സംഘം എത്തി പരിശോധിച്ചാണ് മരണം സ്ഥിരീകരിച്ചത്. മൃതദേഹം ബോട്ടില്‍ ദുബയില്‍ എത്തിച്ച് പോലിസ് മോര്‍ച്ചറിയിലേയ്ക്ക് മാറ്റി. പരേതനായ ടി ഒ ഖാദര്‍ പിള്ള-ജമീല ദമ്പതികളുടെ മകനണ്. ഭാര്യ: സോഫിയ അജ്മല്‍. മക്കള്‍: ജസീഫ്, മേഘ.

Most Popular