Tuesday, August 3, 2021
Home Gulf UAE അജ്മാനില്‍ മലയാളി ക്രിക്കറ്റ് താരം മരിച്ചനിലയില്‍

അജ്മാനില്‍ മലയാളി ക്രിക്കറ്റ് താരം മരിച്ചനിലയില്‍

അജ്മാന്‍: മലയാളി ക്രിക്കറ്റ് താരത്തെ അജ്മാനില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍കോട് നീലേശ്വരത്ത് സ്ഥിരതാമസമാക്കിയ കണ്ണൂര്‍ കളത്തൂര്‍ സ്വദേശി സലീംകുമാറിന്റെ മകന്‍ ശ്രീലാലി(26)നെയാണ് ബുധനാഴ്ച രാത്രി താമസിക്കുന്ന കെട്ടിടത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

മികച്ച ക്രിക്കറ്റ് കളിക്കാരനായ ശ്രീലാല്‍ കാസര്‍കോട് ജില്ലാ അണ്ടര്‍ 14,16,19 ടീമുകളില്‍ അംഗമായിരുന്നു. യുഎഇയിലും ക്രിക്കറ്റ് മത്സരങ്ങളില്‍ പങ്കെടുത്തിരുന്നു. 2017ല്‍ സന്ദര്‍ശക വിസയിലെത്തി ജോലി അന്വേഷിച്ച ശേഷം തിരിച്ചുപോയ ശ്രീലാല്‍ ഇക്കഴിഞ്ഞ സപ്തംബറിലാണ് വീണ്ടുമെത്തിയത്. യുഎഇയിലെ ക്രിക്കറ്റ് കളിക്കാരായ സുഹൃത്തുക്കള്‍ ചേര്‍ന്ന് ഷാര്‍ജയിലെ സ്വകാര്യ ക്രിക്കറ്റ് അക്കാദമിയില്‍ സഹ പരിശീലകനായി ജോലി തരപ്പെടുത്തിയിരുന്നു. മൂന്ന് ദിവസം മുന്‍പ് അജ്മാനില്‍ മറ്റൊരു ജോലി ലഭിച്ചു.

വിവാഹ മോചിതനായ ശ്രീലാലിന്റെ അമ്മ രണ്ടു വര്‍ഷം മുന്‍പ് മരിച്ചു. സഹോദരങ്ങള്‍: ശ്യാം ലാല്‍, ജിത്തു ലാല്‍.

Most Popular