Tuesday, August 3, 2021
Home Gulf UAE ദുബൈയിലെ അല്‍ഖൂസില്‍ മലയാളിയെ തലക്കടിച്ചു വീഴ്ത്തി കവര്‍ച്ച; ജീവന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ദുബൈയിലെ അല്‍ഖൂസില്‍ മലയാളിയെ തലക്കടിച്ചു വീഴ്ത്തി കവര്‍ച്ച; ജീവന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ദുബൈ: ദുബൈയിലെ അല്‍ഖൂസില്‍ മലപ്പുറം സ്വദേശിയെ തലക്കടിച്ചു വീഴ്ത്തി പണമടങ്ങിയ പഴ്സും മൊബൈലും കവര്‍ന്നു. ആഫ്രിക്കന്‍ വംശജരായ രണ്ടു പേരാണ് കവര്‍ച്ച നടത്തിയത്. റിക്കവറി സര്‍വീസില്‍ ജോലി ചെയ്യുന്ന മലപ്പുറം ചങ്ങരംകുളം സ്വദേശി സക്കീറിനെയാണ് ഇന്നലെ പുലര്‍ച്ചെ മൂന്നരയോടെ തലയ്ക്കു പിന്നില്‍ അടിച്ചു വീഴ്ത്തി കവര്‍ച്ച നടത്തിയത്.

ജോലിക്കു ശേഷം അല്‍ഖൂസിലെ പാര്‍ക്കിങ്ങില്‍ കാര്‍ പാര്‍ക്ക് ചെയ്ത ശേഷം പുറത്തിറങ്ങിയപ്പോഴായിരുന്നു അക്രമം. കൈകള്‍ പിന്നില്‍ പിണച്ചു വച്ച ശേഷം കാലില്‍ കയറി നിന്നാണ് പോക്കറ്റില്‍ നിന്ന് എടിഎം കാര്‍ഡ് ഉള്‍പ്പെടെയുള്ളവ അപഹരിച്ചത്.

തുടര്‍ന്ന് വലിച്ചിഴച്ച് മണല്‍ നിറഞ്ഞ പ്രദേശത്ത് കൊണ്ടുപോയി മുഖം മണലില്‍ പൂഴ്ത്തി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. കുഴഞ്ഞു വീണ സക്കീറിനെ ഉപേക്ഷിച്ച് കവര്‍ച്ചയ്ക്കാര്‍ രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് സുഹൃത്തുക്കളെത്തി ആശുപത്രിയിലാക്കി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.


 

Most Popular