Saturday, September 25, 2021
Home Ediotrs Pick ടിക്‌ടോക് വീഡിയോയില്‍ വെടിശബ്ദം ചേര്‍ത്ത് പോസ്റ്റ് ചെയ്ത പ്രവാസിയെ ദുബൈ പോലിസ് അറസ്റ്റ് ചെയ്തു

ടിക്‌ടോക് വീഡിയോയില്‍ വെടിശബ്ദം ചേര്‍ത്ത് പോസ്റ്റ് ചെയ്ത പ്രവാസിയെ ദുബൈ പോലിസ് അറസ്റ്റ് ചെയ്തു

ദുബൈ: ടിക്‌ടോക് വീഡിയോ ക്ലിപ്പില്‍ വെടിശബ്ദം കൂട്ടിച്ചേര്‍ത്ത് പോസ്റ്റ് ചെയ്ത പ്രവാസി യുവാവിനെ ദുബൈ പോലിസ് അറസ്റ്റ് ചെയ്തു. ദുബയിലെ ഒരു പാര്‍ക്കിങ് സ്ഥലത്ത് നിന്ന് റെക്കോഡ് ചെയ്ത വീഡിയോയില്‍ വെടിശബ്ദവും ആളുകള്‍ നിലവിളിക്കുന്ന ശബ്ദവും കൂട്ടിച്ചേര്‍ത്തതായാണ് ആരോപണം.

ബംഗ്ലാദേശില്‍ നിന്നുള്ള 34 വയസ്സുള്ള പ്രതി ഒരു റസ്റ്റോറന്റില്‍ വെയ്റ്ററാണ്. ഈ വര്‍ഷം ജനുവരിയില്‍ പോസ്റ്റ് ചെയ്ത വീഡിയോ സോശഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ദുബയിലെ പാര്‍ക്കിങ് സ്ഥലത്ത് നിന്ന് വീഡിയോ റെക്കോഡ് ചെയ്ത ശേഷം അത് ടിക്‌ടോക്കിലേക്ക് പോസ്റ്റ് ചെയ്യും മുമ്പ് വെടിവയ്ക്കുന്നതിന്റെയും ആളുകള്‍ ഭയന്ന നിലവിളിക്കുന്നതിന്റെയും ശബ്ദം കൂട്ടിച്ചേര്‍ക്കുകയായിരുന്നുവെന്ന് പോലിസ് ദുബൈ ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതിയെ അറിയിച്ചു.

വീഡിയോ പിന്തുടര്‍ന്ന ദുബൈ പോലിസ് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയുടെ ടിക്‌ടോക് അക്കൗണ്ട് ബ്ലോക്ക് ചെയ്തിട്ടുണ്ട്. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. ക്രമസമാധാനത്തിന് തടസ്സം സൃഷ്ടിക്കുന്ന വീഡിയോ ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്തു എന്ന കുറ്റമാണ് പ്രതിക്കെതിരേ ചുമത്തിയിരിക്കുന്നത്.

രാജ്യത്തിന്റെ സുരക്ഷയ്ക്കും താല്‍പര്യത്തിനും കോട്ടം വരുത്തുന്നതോ ക്രമസമാധാനം ലംഘിക്കുന്നതോ ആയ വീഡിയോയോ ചിത്രങ്ങളോ പ്രസിദ്ധീകരിക്കുന്നത് യുഎഇ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. കേസില്‍ അടുത്ത വാദം കേള്‍ക്കല്‍ ഏപ്രില്‍ അവസാനം നടക്കും.
ALSO WATCH

Most Popular