Wednesday, April 14, 2021
Home Gulf UAE ദുബയില്‍ മിനിബസ് മറിഞ്ഞ് മലയാളി മരിച്ചു

ദുബയില്‍ മിനിബസ് മറിഞ്ഞ് മലയാളി മരിച്ചു

ഹരിപ്പാട്: ദുബയില്‍ മിനി ബസ്സ് മറിഞ്ഞ് തീപ്പിടിച്ച് മലയാളി യുവാവ് മരിച്ചു. കരുവാറ്റ പീസ് വില്ലയില്‍ ടി ജി ഏബ്രഹാമിന്റെയും സൂസന്റെയും മകന്‍ എബി ഏബ്രഹാം(26) ആണ് മരിച്ചത്.

ഷാര്‍ജയില്‍ നിന്നു ദുബയിലേക്ക് മിനി ബസില്‍ പോകുമ്പോള്‍ ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞ് മിനി ബസിന് തീ പിടിച്ചായിരുന്നു അപകടം എന്നാണ് നാട്ടില്‍ ലഭിച്ച വിവരം. അവിവാഹിതനാണ്. സഹോദരങ്ങള്‍: സിബി, സോണി.

Most Popular