Monday, July 26, 2021
Home Newsfeed കാണാതായ പ്രവാസി ബാലന്റെ മൃതദേഹം അയല്‍വാസിയുടെ കാറില്‍

കാണാതായ പ്രവാസി ബാലന്റെ മൃതദേഹം അയല്‍വാസിയുടെ കാറില്‍

ദുബൈ: ഷാര്‍ജയില്‍ കാണാതായ എട്ട് വയസ്സുള്ള ഇന്ത്യന്‍ ബാലന്റെ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെയാണ് കുട്ടിയെ കാണാതായി പോലിസില്‍ റിപോര്‍ട്ട് ലഭിച്ചത്. തുടര്‍ന്ന് അന്വേഷണം നടക്കുന്നതിനിടെയാണ് കുട്ടിയുടെ മൃതദേഹം അല്‍നാസിറിയയില്‍ ഉള്ള അയല്‍വാസിയുടെ കാറില്‍ നിന്ന് കണ്ടെത്തിയതെന്ന് ഷാര്‍ജ പോലിസ് അറിയിച്ചു. മരണകാരണത്തെക്കുറിച്ച് അന്വേഷിച്ച് വരികയാണ്.

ഒരു സ്ത്രീയുടെ ഉടമസ്ഥതിയിലുള്ളതാണ്. കാര്‍. കാറില്‍ ചലനമറ്റു കിടക്കുന്ന കുട്ടിയെ കണ്ട് ഉടമസ്ഥ തന്നെയാണ് പോലിസില്‍ അറിയിച്ചതെന്നാണ് റിപോര്‍ട്ട്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചു. അല്‍ഗര്‍ബ് പോലിസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Most Popular