Tuesday, May 18, 2021
Home Gulf UAE കള്ളപ്പണം വെളുപ്പിക്കല്‍: അബൂദാബിയില്‍ നടപടിക്രമങ്ങള്‍ ലംഘിച്ച ഏഴു നിയമ സ്ഥാപനങ്ങള്‍ക്കെതിരെ 1,00,000 ദിര്‍ഹം വീതം പിഴ...

കള്ളപ്പണം വെളുപ്പിക്കല്‍: അബൂദാബിയില്‍ നടപടിക്രമങ്ങള്‍ ലംഘിച്ച ഏഴു നിയമ സ്ഥാപനങ്ങള്‍ക്കെതിരെ 1,00,000 ദിര്‍ഹം വീതം പിഴ ചുമത്തി

അബൂദാബി: കള്ളപ്പണം വെളുപ്പിക്കല്‍, ഭീകരവാദ സംഘടനകള്‍ക്കുള്ള ധനസഹായം എന്നിവ തടയുന്നതിനുള്ള നടപടിക്രമങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ചവരുത്തിയ ഏഴു നിയമ സ്ഥാപനങ്ങള്‍ക്കെതിരെ 1,00,000 ദിര്‍ഹം വീതം പിഴ ചുമത്താന്‍ നീതിന്യായ മന്ത്രാലയം ഉത്തരവിട്ടു. സാമ്പത്തിക കുറ്റകൃത്യങ്ങളും തീവ്രവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട അപകട സാധ്യതകളും പരിഹരിക്കുന്നതിന് യു.എ.ഇ നടത്തുന്ന തുടര്‍ച്ചയായ ശ്രമങ്ങളുടെ ചട്ടക്കൂടിനുള്ളിലാണ് പിഴ ചുമത്തിയ നടപടികള്‍ വരുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി. 2018ലെ ഫെഡറല്‍ നിയമം 20ലെ വ്യവസ്ഥകള്‍ അനുസരിച്ച് കള്ളപ്പണം വെളുപ്പിക്കല്‍, തീവ്രവാദ പ്രവര്‍ത്തനത്തിലേര്‍പ്പെടുന്ന നിയമവിരുദ്ധ സംഘടനകളെയും അവക്കുള്ള ധനസഹായവും കര്‍ശനമായി നേരിടേണ്ട ഈ നിയമ സ്ഥാപനങ്ങള്‍ അവ ലംഘിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

അനധികൃത പണമിടപാട് നേരിടുന്നതിനും ഭീകരവാദത്തിന് ധനസഹായം നല്‍കുന്നതിനുമുള്ള നടപടിക്രമങ്ങളില്‍ വീഴ്ചവരുത്തിയ അഭിഭാഷകര്‍ക്കെതിരെ ഈയിടെ കര്‍ശന നിയമനടപടികള്‍ കൈക്കൊണ്ടതായും നീതിന്യായ മന്ത്രാലയം വെളിപ്പെടുത്തിയിരുന്നു. 200 നിയമ സ്ഥാപനങ്ങളെ ഒരു മാസത്തേക്ക് തൊഴില്‍ ചെയ്യുന്നതില്‍നിന്ന് സസ്പെന്‍ഡും ചെയ്തു. 193 നിയമ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെക്കാനുള്ള തീരുമാനം റദ്ദാക്കിയതായി മന്ത്രാലയം പിന്നീട് അറിയിച്ചു. ഇവയുടെ പ്രവര്‍ത്തന പോരായ്മ തിരുത്തുകയും കള്ളപ്പണം വെളുപ്പിക്കല്‍, തീവ്രവാദ ധനസഹായം എന്നിവ തടയുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ണമായി പാലിക്കുകയും ചെയ്തപ്പോഴാണ് പ്രവര്‍ത്തനാനുമതി പുനഃസ്ഥാപിച്ചതെന്നും മന്ത്രാലയം വ്യക്തമാക്കി.

എന്നാല്‍, ഏഴ് ഓഫിസുകള്‍ ലംഘനങ്ങള്‍ തുടര്‍ന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് അവക്കെതിരെ നിയമപരമായ ഉപരോധം ഏര്‍പ്പെടുത്തുകയും ഓരോ ഓഫിസുകള്‍ക്കും 1,00,000 ദിര്‍ഹം വീതം പിഴ ചുമത്തുകയും ചെയ്തത്. കള്ളപ്പണം വെളുപ്പിക്കുന്നതിനും ഭീകരവാദ ധനസഹായത്തെ നേരിടുന്നതിനുമുള്ള എല്ലാ ആവശ്യകതകളും മാനദണ്ഡങ്ങളും പാലിക്കാനുള്ള രാജ്യത്തി െന്റ പ്രതിജ്ഞാബദ്ധതക്ക് അനുസൃതമായി എല്ലാ നിയമ സ്ഥാപനങ്ങളും കള്ളപ്പണം വെളുപ്പിക്കുന്നതിനും തീവ്രവാദ ധനസഹായത്തെ പ്രതിരോധിക്കുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും മന്ത്രാലയം അറിയിച്ചു. ഇതേ സാഹചര്യത്തില്‍ നിയമ സ്ഥാപനങ്ങളുമായുള്ള പങ്കാളിത്ത ബന്ധം മന്ത്രാലയം ഉറപ്പാക്കുകയും മിക്ക ഓഫിസുകളും ഇക്കാര്യത്തില്‍ നല്‍കിയിരിക്കുന്ന കര്‍ശന നിര്‍ദേശങ്ങളും നടപടിക്രമങ്ങളും നടപ്പാക്കുകയും ചെയ്തതായും മനസ്സിലാക്കി.

Most Popular