Wednesday, August 4, 2021
Home News Kerala പ്രത്യേക അനുമതി നേടി കേരളത്തില്‍ നിന്ന് 150ഓളം പേര്‍ യുഎഇയിലെത്തി

പ്രത്യേക അനുമതി നേടി കേരളത്തില്‍ നിന്ന് 150ഓളം പേര്‍ യുഎഇയിലെത്തി

ദുബൈ: ഇന്ത്യക്കാര്‍ക്കുള്ള വിമാനവിലക്ക് ഉടന്‍ പിന്‍വലിക്കുമെന്ന റിപോര്‍ട്ടുകള്‍ക്കിടെ പ്രത്യേക അനുമതി നേടി നിരവധി പേര്‍ കഴിഞ്ഞ ദിവസങ്ങളില്‍ യുഎഇയില്‍ മടങ്ങിയെത്തി.  ഇന്നലെ 146 പേരാണു പ്രത്യേക അനുമതിയില്‍ കൊച്ചിയില്‍ നിന്ന് യുഎഇയിലേയ്ക്ക് പറന്നതെന്നു കൊച്ചി രാജ്യാന്തര വിമാനത്താവളം തങ്ങളുടെ ഫെയ്‌സ് ബുക്ക് പേജില്‍ അറിയിച്ചു.

നിലവില്‍ തൊഴില്‍ സ്ഥാപനങ്ങള്‍ വഴി ലഭ്യമാകുന്ന പ്രത്യേക അനുമതി ലഭിച്ച യാത്രക്കാര്‍ക്കാണ് പ്രവേശനാനുമതിയുള്ളത്. അനുമതിയ്ക്ക് പുറമെ, അവര്‍ ദുബൈ അധികൃതര്‍ ജൂണ്‍ 19 ന് പുറത്തിറക്കിയ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചിരിക്കണം. ജൂലൈ മൂന്നാം വാരത്തോടെ, മേല്‍പ്പറഞ്ഞ നിബന്ധനകള്‍ പാലിക്കുന്ന മറ്റ് യാത്രക്കാര്‍ക്കും യുഎഇയിലേയ്ക്ക് പോകാനാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നതെന്നു കൊച്ചി രാജ്യാന്തര വിമാനത്താവളം അധികൃതര്‍ അറിയിച്ചു.
RAPID PCR TEST

കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ റാപിഡ് പിസിആര്‍ പരിശോധനാ കേന്ദ്രം ആരംഭിച്ചതോടെയാണു തിരിച്ചുവരവിന് കൂടുതല്‍ സാഹചര്യമൊരുങ്ങിയത്. സിയാല്‍ മൂന്നാം ടെര്‍മിനലില്‍ സ്ഥാപിച്ചിട്ടുള്ള റാപിഡ് പിസിആര്‍ കേന്ദ്രത്തില്‍ ഒരേസമയം 200 പേരുടെ പരിശോധന നടത്താനാകും. അരമണിക്കൂറിനുള്ളില്‍ ഫലം ലഭിക്കും.

അതേസമയം, ജര്‍മനി ഇന്ത്യക്കാര്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള യാത്രാ വിലക്ക് പിന്‍വലിച്ചതും പ്രവാസികള്‍ക്ക് പ്രതീക്ഷ നല്‍കിയിട്ടുണ്ട്. ബ്രിട്ടനും വൈകാതെ വിലക്ക് പിന്‍വലിക്കുമെന്നാണ് കരുതുന്നത്. അതോട് കൂടി യുഎഇ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളും ഇന്ത്യക്കാര്‍ക്കുള്ള വിലക്ക് നീക്കുമെന്ന പ്രതീക്ഷയിലാണ് പ്രവാസികള്‍.
ALSO WATCH

Most Popular