Thursday, August 5, 2021
Home Gulf UAE യുഎഇയില്‍ ദിവസേനയുള്ള കോവിഡ് കേസുകള്‍ 500ന് മുകളിലെത്തി

യുഎഇയില്‍ ദിവസേനയുള്ള കോവിഡ് കേസുകള്‍ 500ന് മുകളിലെത്തി

അബൂദബി: യുഎഇയില്‍ ഇന്ന് 574 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 70,805 ആയി. രാജ്യത്ത് ഇന്ന് 560 പേര്‍ രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 61,491 ആയി

യുഎഇയില്‍ നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 8,930 പേരാണ്. അതേസമയം, ഇന്ന് കോവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 384 പേരാണ് യുഎഇയില്‍ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്.


 

Most Popular