Friday, April 23, 2021
Home Gulf UAE ഇന്ന് ആയിരത്തിലേറെ പ്രവാസികള്‍ കേരളത്തില്‍ മടങ്ങിയെത്തും

ഇന്ന് ആയിരത്തിലേറെ പ്രവാസികള്‍ കേരളത്തില്‍ മടങ്ങിയെത്തും

ദുബയ്: എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനങ്ങളില്‍ ബുധനാഴ്ച യുഎഇയില്‍നിന്ന് കേരളത്തിലേക്ക് ആയിരത്തിലേറെ പേരെത്തും. ദുബയില്‍നിന്നും അബൂദബിയില്‍നിന്നും മൂന്നുവീതം വിമാനങ്ങളാണ് ഇന്ന് കേരളത്തിലേക്കു പറക്കുന്നത്.

ദുബയില്‍നിന്ന് കൊച്ചിയിലേക്കുള്ള എയര്‍ഇന്ത്യ എക്‌സ്പ്രസ് ഐഎക്‌സ് 1434 വിമാനം പ്രാദേശികസമയം രാവിലെ 11.50-ന് പുറപ്പെടും. ദുബയ്-കണ്ണൂര്‍ എയര്‍ഇന്ത്യ എക്‌സ്പ്രസ് ഐഎക്്‌സ് 1746 ഉച്ചയ്ക്ക് 12.50-നാണ് യാത്ര തിരിക്കുക. ദുബയ്-കോഴിക്കോട് ഐഎക്‌സ് 1344 ഉച്ചതിരിഞ്ഞ് 3.20-ന് പുറപ്പെടും. അബൂദബി-കോഴിക്കോട് ഐഎക്‌സ് 1348 ഉച്ചയ്ക്ക് 12.20-നും അബൂദബി-കൊച്ചി ഐഎക്‌സ് 1452 ഉച്ചയ്ക്ക് 1.50-നും അബൂദബി-തിരുവനന്തപുരം ഐഎക്‌സ് 1538 ഉച്ചതിരിഞ്ഞ് 3.20-നും യാത്രതിരിക്കും. കൂടാതെ അബൂദബിയില്‍നിന്ന് രാവിലെ 11.25-ന് എയര്‍ഇന്ത്യ എക്‌സ്പ്രസ് ഐഎക്‌സ് 1116 വിമാനം അമൃത്സറിലേക്കും അവിടെനിന്ന് ഡല്‍ഹിയിലേക്കും സര്‍വീസ് നടത്തും.

ദുബയ്, അബൂദബി വിമാനത്താവളങ്ങളില്‍ കോവിഡ് റാപ്പിഡ് ടെസ്റ്റും തെര്‍മല്‍ സ്‌കാനിങും കഴിഞ്ഞാണ് യാത്രക്കാരെ വിമാനത്തില്‍ കയറ്റുക. യാത്രക്കാര്‍ നാല് മണിക്കൂര്‍ മുമ്പെങ്കിലും വിമാനത്താവളത്തില്‍ എത്തണം. 27 ആഴ്ചയോ അതില്‍ കൂടുതലോ ആയ ഗര്‍ഭിണികള്‍ 72 മണിക്കൂര്‍ വരെ സാധുതയുള്ള ഫിറ്റ് ടു ഫ്‌ളൈ സര്‍ട്ടിഫിക്കറ്റ് കരുതണം.


M/div>

Most Popular