Tuesday, August 3, 2021
Home Gulf പ്രവാസി വിദ്യാർത്ഥികൾക്കാശ്വാസം; നീറ്റ് പരീക്ഷ കേന്ദ്രം യുഎഇയിലും

പ്രവാസി വിദ്യാർത്ഥികൾക്കാശ്വാസം; നീറ്റ് പരീക്ഷ കേന്ദ്രം യുഎഇയിലും

യുഎഇ: നീറ്റ് പരീക്ഷയ്ക്ക് യുഎഇയിൽ കേന്ദ്രം അനുവദിച്ചു. പ്രവാസി വിദ്യാർത്ഥികൾക്ക് ആശ്വാസകരമായ വാർത്തയാണ് ഇത്.
സെപ്റ്റംബർ 12നു നടക്കുന്ന നീറ്റിന് ഓഗസ്റ്റ് 6 ന് അകം അപേക്ഷ സമർപ്പിക്കേണ്ടതുണ്ട് . അതിനു മുൻപ് യുഎഇ സെന്റർ ഓപ്ഷൻ വെബ്സൈറ്റിൽ ലഭ്യമാകും . 93 സിബിഎസ്ഇ സ്കൂളുകളും 9 കേരള സിലബസ് സ്കൂളുകളുമുള്ള യുഎഇയിൽനിന്ന് നൂറുകണക്കിന് വിദ്യാർഥികൾ നീറ്റ് പരീക്ഷ എഴുതുന്നുണ്ട്. എന്നാൽ 21 സിബിഎസ്ഇ സ്കൂളുകൾ മാത്രമുള്ള കുവൈത്തിലാണ് ഇന്ത്യയ്ക്കു പുറത്തെ ഏക പരീക്ഷാ കേന്ദ്രം അനുവദിച്ചിരുന്നത്.
ഇതിനുപിന്നാലെ യുഎഇയിലെയും മറ്റു ഗൾഫ് രാജ്യങ്ങളിലെയും വിദ്യാർഥികൾ സെന്റർ ആവശ്യപ്പെട്ട് ഓൺലൈൻ നിവേദനം അയച്ചിരുന്നു .യാത്രാവിലക്കുള്ളതിനാൽ ജിസിസി രാജ്യങ്ങളിലുള്ള വിദ്യാർഥികൾക്കു കുവൈത്തിലോ നാട്ടിലോ പോയി പരീക്ഷ എഴുതാനാവില്ല. അതുകൊണ്ടുതന്നെ അതതു ഗൾഫ് രാജ്യങ്ങളിൽ എംബസിയുടെ മേൽനോട്ടത്തിൽ പരീക്ഷ നടത്തുന്നത് കൂടുതൽ ഗുണം ചെയ്യും. നിലവിൽ ജെഇടി, കീം പരീക്ഷകൾക്കു ദുബായിൽ സെന്ററുണ്ട്.

Most Popular