Tuesday, August 3, 2021
Home Gulf UAE പുതിയ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ ഡോ. അമന്‍ പുരി ദുബയിലെത്തി

പുതിയ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ ഡോ. അമന്‍ പുരി ദുബയിലെത്തി

ദുബൈ: ദുബയ് ഇന്ത്യന്‍ കോണ്‍സല്‍ ജനറലായി നിയമിതനായ ഡോ. അമന്‍ പുരി യുഎഇയില്‍ എത്തി. ഞായറാഴ്ച്ച അദ്ദേഹം അധികാരമേല്‍ക്കും. യുഎഇ സര്‍ക്കാരിന്റെ ഹെല്‍ത്ത് പ്രോട്ടോക്കോള്‍ പ്രകാരം ഡോ. പുരി ശനിയാഴ്ച്ച വരെ ക്വാറന്റീനില്‍ ആയിരിക്കുമെന്നും ഞായറാഴ്ച്ച ഔദ്യോഗികമായി ചാര്‍ജെടുക്കുമെന്നും മാധ്യമ ചുമതലയുള്ള നീരജ് അഗര്‍വാള്‍ അറിയിച്ചു.

യുകെയിലെ ബിര്‍മിങ്ഹാമിലെ ഇന്ത്യന്‍ നയതന്ത്രകാര്യാലയത്തിലാണ് ഡോ. പുരി ഇതിനുമുമ്പ് പ്രവര്‍ത്തിച്ചിരുന്നത്. 2017 ഏപ്രില്‍ മുതല്‍ ദുബൈ ഇന്ത്യന്‍ കോണ്‍സുല്‍ ജനറലായിരുന്ന വിപുല്‍ ജൂലൈ 11ന് ഡല്‍ഹിയില്‍ ചുമതലയേറ്റു. നേരത്തേ ഡെന്റിസ്റ്റായിരുന്ന 44 വയസ്സുള്ള ഡോ. പുരി 2003 മുതലാണ് ഇന്ത്യന്‍ ഫോറിന്‍ സര്‍വീസിലെത്തിയത്.

New Indian Consul General Dr Aman Puri arrives in Dubai

Most Popular