Friday, August 6, 2021
Home Gulf UAE ദുബയിലേക്കുള്ള മുഴുവന്‍ യാത്രക്കാര്‍ക്കും കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

ദുബയിലേക്കുള്ള മുഴുവന്‍ യാത്രക്കാര്‍ക്കും കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

ദുബൈ: ട്രാന്‍സിറ്റ് ഉള്‍പ്പെടെ ദുബയിലേക്കു വരുന്ന മുഴുവന്‍ യാത്രക്കാര്‍ക്കും കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്ന് ദുബൈ സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിയിച്ചു. യാത്ര തുടങ്ങുന്നതിന് 96 മണിക്കൂറിനുള്ളില്‍ നടത്തിയ പിസിആര്‍ ടെസ്റ്റ് സര്‍ട്ടിഫിക്കറ്റ് ആണ് വേണ്ടത്.

ജൂലൈ 8ന് നല്‍കിയ അറിയിപ്പില്‍ ഇന്ത്യ ഉള്‍പ്പെടെ 10 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് മാത്രമാണ് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിരുന്നത്. അത് തിരുത്തിയാണ് മുഴുവന്‍ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കും ബാധകമാക്കിയത്. കൊവിഡ് പരിശോധനയ്ക്ക്് സാംപിള്‍ നല്‍കുന്ന തിയ്യതി തൊട്ടാണ് സര്‍ട്ടിഫിക്കറ്റിന്റെ വാലിഡിറ്റി ആരംഭിക്കുകയന്നും റിസള്‍ട്ട് ലഭിക്കുന്ന സമയമല്ലെന്നും വിദഗ്ധ ഡോക്ടര്‍മാരെ ഉദ്ധരിച്ച് ഗള്‍ഫ് ടൈംസ് റിപോര്‍ട്ട് ചെയ്തു.

New rule: All passengers to Dubai must hold COVID-19 negative PCR test

Most Popular