Wednesday, April 21, 2021
Home Gulf UAE അബൂദബിയിലേക്ക് പ്രവേശിക്കുന്നവര്‍ക്ക് ഇന്ന് മുതല്‍ മൂന്ന് കോവിഡ് ടെസ്റ്റ്

അബൂദബിയിലേക്ക് പ്രവേശിക്കുന്നവര്‍ക്ക് ഇന്ന് മുതല്‍ മൂന്ന് കോവിഡ് ടെസ്റ്റ്

അബുദബി : യുഎഇ തലസ്ഥാനമായ അബൂദബിയിലേക്ക് പ്രവേശിക്കുകയും താമസിക്കുകയും ചെയ്യുന്നവര്‍ക്ക് ഇന്ന് മുതല്‍ പുതിയ ചട്ടങ്ങള്‍. ഇതുപ്രകാരം അബൂദബിയില്‍ എട്ട് ദിവസമോ അതില്‍ കൂടുതലോ തങ്ങുന്നവര്‍ മൂന്ന് കോവിഡ് ടെസ്റ്റിന് വിധേയരാകേണ്ടി വരും.

അബൂദബിയിലേക്ക് പ്രവേശിക്കുന്നതിന് 48 മണിക്കൂറിനുള്ളില്‍ കോവിഡ് പിസിആര്‍ ടെസ്റ്റോ ഡിപിഐ ബ്ലഡ് ടെസ്റ്റോ നടത്തണമെന്നാണ് നിലവിലുള്ള നിയമം. ഇതിന് പുറമേ നാല് ദിവസത്തില്‍ കൂടുതല്‍ താമസിക്കുന്നവര്‍ നാലാം ദിവസം വീണ്ടും പിസിആര്‍ ടെസ്റ്റ് നടത്തണം. അബൂദബിയില്‍ പ്രവേശിച്ചതു മുതലുള്ള ദിവസങ്ങളാണ് കണക്കു കൂട്ടുക. തുടര്‍ന്ന് എട്ട് ദിവസത്തിലധികം തുടരുന്നുവെങ്കില്‍ എട്ടാം ദിവസം വീണ്ടും ടെസ്റ്റ് ചെയ്യണം.

നിലവില്‍ അബൂദബിയില്‍ പ്രവേശിച്ച് ആറാം ദിവസം ടെസ്റ്റ് നടത്തണമെന്ന നിബന്ധന ഇതോടെ ഇല്ലാതാവും. അബൂദബിയില്‍ നിന്ന് പുറത്തു പോയി മങ്ങിവരുന്ന താമസക്കാര്‍ ഉള്‍പ്പെടെ തലസ്ഥാനത്തേക്ക് പ്രവേശിക്കുന്ന എല്ലാവര്‍ക്കും ചട്ടം ബാധകമാണ്. എന്നാല്‍, കോവിഡ്-19 വാക്‌സിന്‍ പരീക്ഷണത്തില്‍ പങ്കെടുക്കുന്ന വൊളന്റിയര്‍മാര്‍ക്ക് ഇളവുണ്ട്.

നാലാം ദിവസവും എട്ടാം ദിവസവും ടെസ്റ്റ് നടത്താത്തവര്‍ പിഴ നല്‍കേണ്ടി വരും. റാപിഡ് ഡിപിഐ ബ്ലഡ് ടെസ്റ്റിന് 50 ദിര്‍ഹവും പിസിആര്‍ സ്വാബ് ടെസ്റ്റിന് 180 ദിര്‍ഹവുമാണ് ചെലവ്.


 

Most Popular