Thursday, September 23, 2021
Home Gulf UAE ഷാര്‍ജയില്‍ നിന്ന് ഇന്ത്യയിലേക്കു പോകുന്ന യാത്രക്കാര്‍ക്ക് കോവിഡ് ടെസ്റ്റ് വേണ്ടെന്ന് എയര്‍ അറേബ്യ

ഷാര്‍ജയില്‍ നിന്ന് ഇന്ത്യയിലേക്കു പോകുന്ന യാത്രക്കാര്‍ക്ക് കോവിഡ് ടെസ്റ്റ് വേണ്ടെന്ന് എയര്‍ അറേബ്യ

ദുബൈ: ഷാര്‍ജയില്‍ നിന്ന് ഇന്ത്യയിലേക്കു പോവുന്ന യാത്രക്കാര്‍ റാപിഡ്, പിസിആര്‍ ടെസ്റ്റ് വേണെന്ന് എയര്‍ അറേബ്യ. യുഎഇയില്‍ നിന്ന് പുറപ്പെടുന്ന യാത്രക്കാര്‍ക്ക് എയര്‍ ഇന്ത്യ ഉള്‍പ്പെടെയുളഅള വിവിധ വിമാന കമ്പനികള്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുന്നതിനിടെയാണ് ഈ അറിയിപ്പ്.

യാത്രക്കാര്‍ക്ക് കോവിഡ് പരിശോധന ആവശ്യമില്ലെന്നും ഫ്‌ളൈ ദുബയിയും ഇന്നലെ അറിയിച്ചിരുന്നു. വിമാനത്താവളത്തില്‍ നടത്തിയിരുന്ന റാപിഡ് ടെസ്റ്റാണ് ഒഴിവാക്കിയത്. അബൂദബി, ഷാര്‍ജ എന്നിവിടങ്ങളില്‍ നിന്ന് യാത്രചെയ്യാന്‍ ഇന്നു മുതല്‍ പിസിആര്‍ പരിശോധ നിര്‍ബന്ധമാണെന്ന് കഴിഞ്ഞ ദിവസം അധികൃതര്‍ വ്യക്തമാക്കിയിരുന്നു.

ദുരിതത്തില്‍ കഴിയുന്ന പ്രവാസികളെ നാട്ടിലെത്തിക്കുന്ന നടപടി ആരംഭിച്ചത് മുതല്‍ ദുബൈ വിമാനത്താവളത്തില്‍ യാത്രക്കാര്‍ക്ക് റാപ്പിഡ് പരിശോധന നിര്‍ബന്ധമാക്കിയിരുന്നു. കഴിഞ്ഞദിവസം ഈ പരിശോധന വിമാനത്താവളത്തില്‍ നിന്ന് ദുബൈ ശബാബ് അല്‍അഹ്‌ലി ഫുട്ബാള്‍ ക്ലബിലേക്ക് മാറ്റി. ഇവിടെ വലിയ തിരക്ക് അനുഭവപ്പെടുന്നതിനിടെയാണ് ഫ്‌ളൈ ദുബയിയുടെ പ്രഖ്യാപനം. ഫ്‌ളൈദുബൈയില്‍ ടിക്കറ്റെടുക്കുന്നവര്‍ക്ക് പരിശോധനകളില്ലാതെ മാസ്‌ക് ധരിച്ച് നാട്ടിലേക്ക് പോകാമെന്നാണ് ട്രാവല്‍ രംഗത്തുള്ളവര്‍ പറയുന്നത്.

Most Popular