Friday, June 18, 2021
Home Gulf UAE സ്‌കൂളുകള്‍ തുറക്കുന്ന തിയ്യതി തീരുമാനിച്ചിട്ടില്ലെന്ന് യുഎഇ

സ്‌കൂളുകള്‍ തുറക്കുന്ന തിയ്യതി തീരുമാനിച്ചിട്ടില്ലെന്ന് യുഎഇ

ദുബയ്: യുഎഇയില്‍ സ്‌കൂളുകള്‍ തുറക്കുന്ന തിയ്യതി പ്രഖ്യാപിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രാലയം. ആഗസ് 30 മുതല്‍ സ്‌കൂളുകള്‍ തുറക്കുമെന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്ത തെറ്റാണെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

ഇക്കാര്യത്തില്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. ഏത് രീതിയില്‍ പഠനം മുന്നോട്ടു പോകണമെന്നതു സംബന്ധിച്ച് ആരോഗ്യ രംഗത്തെ പുരോഗതിയും മുന്‍കരുതലുകളും ഒക്കെ കണക്കിലെടുത്തായിരിക്കും തീരുമാനിക്കുകയെന്ന് മന്ത്രാലയം ട്വീറ്റ് ചെയ്തു. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മാര്‍ച്ച് 8ന് ആണ് യുഎഇയില്‍ സ്‌കൂളുകള്‍ അടച്ചത്. നിലവില്‍ ഓണ്‍ലൈനില്‍ പഠനം തുടരുന്നുണ്ട്.

No decision yet regarding the start of on-campus classes in UAE schools: Ministry


 

Most Popular