Saturday, April 10, 2021
Home Gulf UAE ദുബൈയില്‍ നഗ്നത ഫോട്ടോഷൂട്ട്; അറസ്റ്റിലായവരെ നാടുകടത്തും

ദുബൈയില്‍ നഗ്നത ഫോട്ടോഷൂട്ട്; അറസ്റ്റിലായവരെ നാടുകടത്തും

ദുബൈ: ദുബൈയില്‍ യുവതികള്‍ നഗ്‌നരായി ബാല്‍ക്കണിയില്‍ ഫോട്ടോഷൂട്ട് നടത്തിയ സംഭവത്തില്‍ മുഴുവന്‍ പേരെയും നാടുകടത്താന്‍ ദുബൈ അറ്റോര്‍ണി ജനറല്‍ ഇസ്സാം ഇസ്സ അല്‍ ഹുമൈദനിയുടെ നിര്‍ദേശം. സമൂഹ മാധ്യമങ്ങള്‍ ദുരുപയോഗം ചെയ്ത് വ്യാപകമായി പ്രചരിപ്പിച്ച അശ്ലീല ഫോട്ടോഷൂട്ട് വിഡിയോയില്‍ ഉള്‍പ്പെട്ട എല്ലാവരെയും യുഎഇയില്‍ നിന്ന് നാടുകടത്തുമെന്ന് ഇതിനുള്ള നടപടി ക്രമങ്ങള്‍ പബ്ലിക് പ്രോസിക്യൂഷന്‍ പൂര്‍ത്തീകരിച്ചതായും അദ്ദേഹം വെളിപ്പെടുത്തി.

ഫോട്ടോഗ്രാഫര്‍ നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തില്‍ ഒരു കെട്ടിടത്തിന്റെ ബാല്‍ക്കണിയില്‍ പത്തിലധികം യുവതികള്‍ പൂര്‍ണനഗ്‌നരായി ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന ദൃശ്യങ്ങളാണ് സാമൂഹിക മാധ്യമങ്ങളില്‍ വന്‍ തോതില്‍ പ്രചരിച്ചത്. യുഎഇ നിയമങ്ങള്‍ക്ക് വിരുദ്ധമായിരുന്നു ഫോട്ടോഷൂട്ടും പ്രചാരണവുമെന്ന് ദുബായ് മീഡിയ ഓഫീസ് ട്വീറ്റ് ചെയ്തിരുന്നു. ഇക്കാര്യത്തില്‍ കൂടുതല്‍ വിശദീകരണങ്ങളില്ലെന്നും അധികൃതര്‍ അറിയിച്ചു. ക്രമക്കേടുമായി ബന്ധപ്പെട്ട ഒരുകൂട്ടം ആളുകളെ അറസ്റ്റ് ചെയ്തതായി ദുബായ് പൊലീസ് ശനിയാഴ്ച അറിയിച്ചു. എമിറാത്തി സമൂഹത്തിന്റെ മൂല്യങ്ങള്‍ക്ക് നിരക്കാത്ത പ്രവൃത്തികളില്‍ ഏര്‍പ്പെടരുതെന്നും് അംഗീകരിക്കാനാവാത്ത ഇത്തരം പ്രവണതകള്‍ക്കെതിരെ പോലീസ് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.

Most Popular