Tuesday, May 18, 2021
Home Gulf UAE സൗദിയിലേക്ക് ഇനിമുതല്‍ പഴയവാഹനങ്ങള്‍ക്ക് പ്രവേശനാനുമതിയില്ല

സൗദിയിലേക്ക് ഇനിമുതല്‍ പഴയവാഹനങ്ങള്‍ക്ക് പ്രവേശനാനുമതിയില്ല

ദുബൈ: സൗദിയിലേക്ക് പോകുന്ന വാഹനങ്ങള്‍ക്കുള്ള പുതിയ വ്യവസ്ഥകള്‍ നിലവില്‍ വന്നതോടെ പഴയവാഹനങ്ങള്‍ക്ക് പ്രവേശനാനുമതി ഇല്ല. അഞ്ച് വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള ടാക്‌സി വാഹനങ്ങള്‍ക്ക് സൗദിയിലേക്ക് ഇനി മുതല്‍ കടക്കാനാകില്ല. എന്നാല്‍ ബസുകള്‍ക്കു 10 വര്‍ഷവും ചരക്കു വാഹനങ്ങള്‍ക്ക് 20 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കം പാടില്ല. വാഹനങ്ങളുടെ ലൈസന്‍സ് പരിശോധിച്ചാകും തീരുമാനം. യുഎഇ ഫെഡറല്‍ കസ്റ്റംസ് അതോറിറ്റി എല്ലാ പ്രാദേശിക കസ്റ്റംസ് കാര്യാലയങ്ങള്‍ക്കും ഇതുസംബന്ധിച്ച അറിയിപ്പ് കൈമാറി.

 

Most Popular