Sunday, September 26, 2021
Home Gulf UAE യുഎഇയില്‍ ഇന്ന് 491 പേര്‍ക്ക് കോവിഡ്; ഒരു മരണം കൂടി

യുഎഇയില്‍ ഇന്ന് 491 പേര്‍ക്ക് കോവിഡ്; ഒരു മരണം കൂടി

അബുദാബി: യുഎഇയില്‍ ഇന്ന് ഒരാള്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ രാജ്യത്ത് ആകെ മരണസംഖ്യ 288 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 491 പേര്‍ക്കു കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. 41,990 പേര്‍ക്കാണ് ഇതിനകം രോഗം കണ്ടെത്തിയത്.

ഇന്ന് പുതുതായി 815 പേര്‍ കൂടി വൈറസ് ബാധയില്‍ നിന്നു പൂര്‍ണമായി മുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 26,761 ആയി ഉയര്‍ന്നു. രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 14,941 കേസുകളാണ്.

Most Popular