Sunday, June 20, 2021
Home Gulf UAE ദുബൈയില്‍ ജെറ്റ് സ്‌കീകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു

ദുബൈയില്‍ ജെറ്റ് സ്‌കീകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു

ദുബൈ: ദുബൈയിലെ പാം ജുമൈറയില്‍ രണ്ട് ജെറ്റ് സ്‌കീകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ഞായറാഴ്ചയുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ മറ്റൊരാള്‍ക്ക് ചികിത്സയിലാണ്. അപകടത്തില്‍പ്പെട്ടവരുടെ കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.

അശ്രദ്ധ മൂലമാണ് അപകടമുണ്ടായതെന്ന് പോര്‍ട്സ് പൊലീസ് സ്റ്റേഷന്‍ ഡയറക്ടര്‍ കേണല്‍ സഈദ് അല്‍ മദാനി പറഞ്ഞു. വേഗപരിധി പാലിക്കണമെന്നും വാഹനങ്ങള്‍ തമ്മില്‍ മതിയായ അകലം പാലിക്കണമെന്നും അദ്ദേഹം വിനോദസഞ്ചാരികളോട് ആവശ്യപ്പെട്ടു. മറ്റുള്ളവരുടെ ജീവന് ഭീഷണിയാകുകയോ ഏതെങ്കിലും വസ്തുവകകള്‍ നശിപ്പിക്കുകയോ ചെയ്യുന്നത് ശിക്ഷാര്‍ഹമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Most Popular