തെല്‍ അവീവില്‍: യുഎഇയില്‍ ഇസ്രായേല്‍ എംബസി തുറന്നതിനു പിന്നാലെ തെല്‍ അവീവില്‍ യു.എ.ഇ എംബസി സ്ഥാപിക്കാനുള്ള നടപടികളും ആരംഭിച്ചു. പോയ വര്‍ഷമാണ് യു.എ.ഇയും ഇസ്രായേലും തമ്മിലുള്ള നയതന്ത്രബന്ധം സ്ഥാപിക്കാന്‍ തീരുമാനിച്ചത്. ഇസ്രയേലില്‍ യു.എ.ഇയുടെ ആദ്യ നയതന്ത്ര ദൗത്യത്തിന് മന്ത്രിസഭ അംഗീകാരം നല്‍കിയതോടെ തുടര്‍ നടപടികള്‍ സജീവമായി. കഴിഞ്ഞ ദിവസമാണ് യു.എ.ഇ മന്ത്രിസഭ ഇതു സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. ഇതിനു പുറമെ രണ്ടു രാജ്യങ്ങളിലും കോണ്‍സുലേറ്റുകള്‍ സ്ഥാപിക്കാനും വൈകില്ലെന്നാണ് സൂചന. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്നാണ് എംബസി ആരംഭിക്കുന്നതു വൈകിയതെന്ന് യു.എ.ഇ നേതൃത്വം വ്യക്തമാക്കി.
അബുദബിയില്‍ സ്ഥിരമായ സ്ഥലം കണ്ടെത്തുന്നതുവരെ താല്‍ക്കാലിക സ്ഥലത്ത് ഇസ്രായേല്‍ എംബസി തുറന്നതായി ഇസ്രായേല്‍ പ്രതിനിധി ഈതാന്‍ നഹെ വെളിപ്പെടുത്തി. ഇസ്രായേലിന്റെ യു.എ.ഇയിലെ ആദ്യ അംബാസഡറായി ഇതാന് നഈ ചുമതലയേറ്റു. ദുബൈയില്‍ ഇസ്രായേല്‍ കോണ്‍സുലേറ്റ് ഉടന്‍ തുറക്കുമെന്നാണ് വിവരം.