Friday, June 18, 2021
Home Gulf UAE കണ്ണൂര്‍ സ്വദേശി ദുബയില്‍ കോവിഡ് ബാധിച്ചുമരിച്ചു

കണ്ണൂര്‍ സ്വദേശി ദുബയില്‍ കോവിഡ് ബാധിച്ചുമരിച്ചു

കണ്ണൂര്‍: ദുബയില്‍ കോവിഡ് ബാധിച്ച് കണ്ണൂര്‍ കല്ല്യാശ്ശേരി സ്വദേശി മരിച്ചു. കല്ല്യാശ്ശേരി ഇരിണാവ് പടിഞ്ഞാറേപുരയില്‍ ലത്തീഫ് (42) ആണ് മരിച്ചത്. കോവിഡ് സ്ഥിരീകരിച്ച് ആശുപത്രിയില്‍ ചികിത്സയിലിരിക്കുന്നതിനിടെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ദുബയില്‍ ടാക്‌സിഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു ലത്തീഫ്.

അഴീക്കോട് സ്വദേശിയായ ജസീല ആണ് ഭാര്യ. ലബീബ്, സഹല്‍ എന്നിവര്‍ മക്കളാണ്. ഹനീഫ, റഷീദ, ഷാഫി, ഷൈജല്‍ എന്നിവര്‍ സഹോദരങ്ങളാണ്.


 

Most Popular