Friday, September 24, 2021
Home Gulf UAE കെട്ടിടത്തില്‍നിന്ന് വീണു പരിക്കേറ്റ പാലക്കാട് സ്വദേശിയെ അബൂദബിയിലെ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

കെട്ടിടത്തില്‍നിന്ന് വീണു പരിക്കേറ്റ പാലക്കാട് സ്വദേശിയെ അബൂദബിയിലെ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

അബൂദബി: പാലക്കാട് സ്വദേശിയെ അബൂദബിയില്‍ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ലക്കിടി മംഗലം സ്വദേശിയും കുറ്റിപ്പുറം എംഇഎസ് കോളേജ് ഓഫ് എന്‍ജിനീയറിങ് മുന്‍ യൂനിയന്‍ ചെയര്‍മാനുമായ ജിനു ചന്ദ്രന്‍ (39) ആണ് മരിച്ചത്. റുവൈസിലെ താമസ സ്ഥലത്താണ് മരണം. അഡ്നോക് റിഫൈനിങ് കമ്പനിയിലെ റുവൈസ് ഏരിയ സര്‍വീസസ് ഡിവിഷനില്‍ പ്രൊജക്ട് ഡവലപ്മെന്റ് എന്‍ജിനീയറായിരുന്നു.

ജിനു ചന്ദ്രന്‍ നേരത്തെ ഖത്തറില്‍ ജോലി ചെയ്തിരുന്നു. കെട്ടിടത്തിന്റെ മുകളില്‍ നിന്നു വീണുണ്ടായ അപകടത്തില്‍ തലയിലേറ്റ പരിക്കിനെ തുടര്‍ന്ന് അസ്വസ്ഥതള്‍ ഉണ്ടായിരുന്നതായി അടുത്ത സുഹൃത്തുക്കള്‍ പറയുന്നു. കൊറോണ വൈറസ് ലോക്ക്ഡൗണിനെ തുടര്‍ന്ന് കമ്പനിയില്‍ പോകാതെ വീട്ടില്‍ നിന്നാണ് ജോലി നിര്‍വഹിച്ചിരുന്നത്. എന്നാല്‍, രണ്ടു ദിവസമായി ആരുമായും ബന്ധപ്പെടാതിരുന്നതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോള്‍ റൂമില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

സൗപര്‍ണികയില്‍ പരേതനായ കെ.പി. ചന്ദ്രശേഖന്റെ മകനാണ്. മാതാവ്: വി കെ വല്‍സല. ഭാര്യ: സൗമ്യ. മക്കള്‍: ദ്രുവ്, ദ്വാനി, ദ്വിതി. ബദാസായിദ് ആശുപത്രി മോര്‍ച്ചറിയിലുള്ള മൃതദേഹം ഫോറന്‍സിക് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയശേഷം നാട്ടിലെത്തിക്കുമെന്ന് സുഹൃത്തുക്കള്‍ അറിയിച്ചു.

palakkad native found dead in abudhabi room


 

Most Popular