Saturday, July 31, 2021
Home Newsfeed ഇന്ത്യയിൽ നിന്നുള്ള വിമാന സർവീസ് ജൂലൈ 21 വരെ നിർത്തിവച്ചിരിക്കുകയാണെന്ന് എമിറേറ്റ്സ്

ഇന്ത്യയിൽ നിന്നുള്ള വിമാന സർവീസ് ജൂലൈ 21 വരെ നിർത്തിവച്ചിരിക്കുകയാണെന്ന് എമിറേറ്റ്സ്

യുഎഇ: ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്ന് യുഎഇയിലേക്കുള്ള പാസഞ്ചർ സർവീസുകളുടെ കാലാവധി കുറഞ്ഞത് ജൂലൈ 21 വരെ നീട്ടിയതായി ദുബായ് ആസ്ഥാനമായുള്ള എയർലൈൻ എമിറേറ്റ്സ് വെബ്‌സൈറ്റിൽ അറിയിച്ചു. കഴിഞ്ഞ 14 ദിവസത്തിനുള്ളിൽ ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ് അല്ലെങ്കിൽ ശ്രീലങ്ക എന്നിവിടങ്ങളിൽ സന്ദർശനം നടത്തിയ യാത്രക്കാർക്കും മറ്റു രാജ്യങ്ങളിൽ നിന്ന് യുഎഇയിലേക്ക് പ്രവേശനമുണ്ടാകില്ലെന്നും എയർലൈൻ അധികൃതർ അറിയിച്ചു.

യുഎഇ പൗരന്മാർ, യുഎഇ ഗോൾഡൻ വിസ കൈവശമുള്ളവർ, അപ്‌ഡേറ്റ് ചെയ്ത കോവിഡ് 19 പ്രോട്ടോക്കോളുകൾ പാലിക്കുന്ന നയതന്ത്ര ദൗത്യങ്ങളിലെ അംഗങ്ങൾ എന്നിവരെ നിബന്ധനകളിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

കോവിഡ് രണ്ടാം തരംഗം രൂക്ഷമായതിനെത്തുടർന്ന് ഏപ്രിൽ 24 മുതലാണ് യുഎഇ ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾ നിർത്തിവച്ചത്. മെയ് 13 ന് പാകിസ്ഥാൻ, ബംഗ്ലാദേശ്, നേപ്പാൾ, ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് പ്രവേശനം നിർത്തിവച്ചിരുന്നു.

Most Popular