Tuesday, May 18, 2021
Home Newsfeed ഗള്‍ഫ് രാജ്യങ്ങളിലെ യാത്രാവിലക്ക്; ഇന്ത്യക്കാര്‍ക്ക് നേപ്പാള്‍ വഴി പോകാന്‍ സൗകര്യം

ഗള്‍ഫ് രാജ്യങ്ങളിലെ യാത്രാവിലക്ക്; ഇന്ത്യക്കാര്‍ക്ക് നേപ്പാള്‍ വഴി പോകാന്‍ സൗകര്യം

ന്യൂഡല്‍ഹി: യുഎഇ ഉള്‍പ്പെടെ വിവിധ ഗള്‍ഫ് രാജ്യങ്ങള്‍ ഇന്ത്യക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തിയ സാഹചര്യത്തില്‍ നേപ്പാള്‍ വഴി പോകാന്‍ സൗകര്യമൊരുക്കിയതായി വിദേശകാര്യ മന്ത്രാലയം. കാഠ്മണ്ഡു വിമാനത്താവളത്തിലെ ഇമിഗ്രേഷന്‍ അധികൃതര്‍ ഇതിനു സൗകര്യമൊരുക്കും. ഇമിഗ്രേഷന്‍ ക്ലിയറന്‍സ് ഉള്ളവര്‍ക്ക് എന്‍ഒസി വേണ്ടെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. നേപ്പാളില്‍ 14 ദിവസം തങ്ങിയ ശേഷം വേണം യാത്ര തുടരാന്‍. കോവിഡ് പരിശോധന ഉള്‍പ്പെടെയുള്ള നിബന്ധനകള്‍ പാലിക്കേണ്ടി വരും.

ഇന്ത്യക്കാര്‍ക്ക് പ്രവേശന വിലക്കേര്‍പ്പെടുത്തുന്ന നാലാമത്തെ ഗള്‍ഫ് രാജ്യമാണ് യുഎഇ. സൗദി, കുവൈത്ത്, ഒമാന്‍ എന്നിവയാണ് മറ്റു രാജ്യങ്ങള്‍.

നേരത്തേ സൗദിയിലേക്ക് യാത്രാ വിലക്കുണ്ടായപ്പോള്‍ യുഎഇയില്‍ പോയി അവിടെ നിശ്ചിത ദിവസങ്ങള്‍ തങ്ങിയ ശേഷമാണ് സൗദിയിലേക്ക് പോയിരുന്നത്. എന്നാല്‍, യുഎഇയില്‍ നിന്നുള്ളവര്‍ക്കു സൗദി വിലക്കേര്‍പ്പെടുത്തിയതോടെ ആ വഴിയും മുടങ്ങുകയായിരുന്നു.
ALSO WATCH

Most Popular