Wednesday, August 4, 2021
Home Gulf UAE ക്ലിനിക്കല്‍ ട്രയലിന്റെ മൂന്നാംഘട്ടം; അബൂദബിയില്‍ കൊവിഡ് വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷണം തുടങ്ങി

ക്ലിനിക്കല്‍ ട്രയലിന്റെ മൂന്നാംഘട്ടം; അബൂദബിയില്‍ കൊവിഡ് വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷണം തുടങ്ങി

അബൂദബി: ലോകാരോഗ്യ സംഘടനാ അംഗീകാരത്തോടെ ലോകത്താദ്യമായി കൊവിഡ് വാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണം അബൂദബിയില്‍ ആരംഭിച്ചു. വാക്‌സിന്‍ വൊളന്റിയര്‍മാരില്‍ പരീക്ഷിക്കുന്ന അവസാന ഘട്ടമാണ് ഇത്. ഇനാക്ടിവേറ്റഡ് വാക്‌സിന്റെ പരീക്ഷണത്തില്‍ ആദ്യ ഡോസ് ആരോഗ്യ വകുപ്പ് ചെയര്‍മാന്‍ ശെയ്ഖ് അബ്ദുല്ല ബിന്‍ മുഹമ്മദ് അല്‍ ഹമദ് സ്വീകരിച്ചു. ആക്ടിങ് അണ്ടര്‍സെക്രട്ടറി ഡോ. ജമാല്‍ അല്‍ കഅബിയാണ് രണ്ടാമതായി പരീക്ഷണത്തിന് വിധേയനായത്.

അബൂദബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജി42 ഹെല്‍ത്ത് കെയറാണ് സിനോഫാം സിഎന്‍ബിജിയുമായി സഹകരിച്ച് പരീക്ഷണം നടത്തുന്നത്. ആരോഗ്യ വകുപ്പിന്റെയും ആരോഗ്യ മന്ത്രാലയത്തിന്റെയും മേല്‍നോട്ടത്തിലാണ് ക്ലിനിക്കല്‍ ട്രയല്‍ നടക്കുന്നത്. അബൂദബിയില്‍ തന്നെയാണ് വാക്‌സിന്റെ നിര്‍മാണം നടക്കുന്നത്. പരീക്ഷണം വിജയകരമായാല്‍ യുഎഇ നിവാസികള്‍ക്ക് ആദ്യം വാക്‌സിന്‍ ലഭിക്കും.

Phase 3 clinical trial of COVID-19 inactivated vaccine kicks off in Abu Dhabi

Most Popular