Saturday, July 24, 2021
Home Newsfeed ഈദ്ഗാഹിന് പിറകില്‍ മൃതദേഹം; പ്രവാസി അറസ്റ്റില്‍

ഈദ്ഗാഹിന് പിറകില്‍ മൃതദേഹം; പ്രവാസി അറസ്റ്റില്‍

ദുബൈ: ഫുജൈറയില്‍ സ്വദേശി യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയെ പോലിസ് അറസ്റ്റ് ചെയ്തു. ചൈനക്കാരനായ യുവായാണ് പിടിയിലായത്. ഫുജൈറ ഈദ് ഗാഹിന് പിറകുവശത്തായിട്ടാണ് 39കാരന്റെ മൃതദേഹം കണ്ടെത്തിയത്. 48 മണിക്കൂറിനകം 31കാരനായ പ്രതിയെ പൊലീസ് പിടികൂടി.

ശനിയാഴ്ച രാത്രിയാണ് ഈദ് ഗാഹിന് പിറകുവശത്ത് മൃതദേഹം കണ്ടെത്തിയത്. ഫോറന്‍സിക് പരിശോധനയിലാണ് കൊലപാതകമാണെന്ന് വ്യക്തമായതെന്ന് പോലിസ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ ഹാമിദ് മുഹമ്മദ് അല്‍ യമഹി പറഞ്ഞു. കൊല്ലപ്പെട്ടയാളുടെ വാഹനം പരിശോധിച്ചതില്‍ നിന്നാണ് പ്രതിയെക്കുറിച്ച് സൂചന ലഭിച്ചത്. പിന്നീട് മോഷണവസ്തുക്കളുമായി പ്രതിയെ പിടികൂടി.

ഈദ് ഗാഹിന് പിറകുവശത്തെ വെളിച്ചമില്ലാത്ത വിജനമായ സ്ഥലത്തായിരുന്നു കൊല്ലപ്പെട്ട യുവാവിന്റെ വാഹനം എന്‍ജിന്‍ ഓഫ് ചെയ്യാതെ പാര്‍ക്ക് ചെയ്തിരുന്നത്. വാഹനത്തിന്റെ പിന്‍സീറ്റിലിരുന്ന പ്രതി നേരത്തെ ഒരു വില്ലയില്‍ നിന്നു മോഷ്ടിച്ച തോക്ക് ഉപയോഗിച്ചായിരുന്നു വെടിവച്ചത്. വാഹനത്തില്‍ നിന്നിറങ്ങി രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവിനെ പ്രതി വെടിവച്ച് വീഴ്ത്തുകയായിരുന്നു. തുടര്‍ന്ന് യുവാവിന്റെ കൈവശമുണ്ടായിരുന്ന പഴ്‌സും വിലപിടിപ്പുള്ള വസ്തുക്കളെല്ലാം മോഷ്ടിച്ചു സ്ഥലം വിട്ടു.

 

Most Popular