Friday, June 25, 2021
Home Gulf UAE ഫ്രാൻസിസ് മാർപാപ്പയുടെ ഇറാഖ് സന്ദർശനം: പ്രതീക്ഷയോടെ നോക്കി അറബ് മാധ്യമങ്ങള്‍

ഫ്രാൻസിസ് മാർപാപ്പയുടെ ഇറാഖ് സന്ദർശനം: പ്രതീക്ഷയോടെ നോക്കി അറബ് മാധ്യമങ്ങള്‍

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ചരിത്രപരമായ ഇറാഖ് സന്ദര്‍ശനത്തെ വിലയിരുത്തി അറബ് മാധ്യമങ്ങള്‍. യുദ്ധം വരുത്തിയ കെടുതികളില്‍ അകപ്പെട്ട ഇറാഖി ജനതക്ക് പ്രത്യാശ പകരാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സന്ദര്‍ശനം വഴിയൊരുമെന്നാണ് അറബ് മാധ്യമങ്ങളുടെയും വിവിധ മതനേതാക്കളുടെയും വിലയിരുത്തല്‍. മേഖലയില്‍ മതസൗഹാര്‍ദവും ഐക്യവും ഊട്ടിയുറപ്പിക്കാന്‍ മാര്‍പ്പാപ്പയുടെ സന്ദര്‍ശനം ഉപകരിക്കുമെന്ന് അറബ് മതനേതാക്കളും അഭിപ്രായപ്പെട്ടു.

അതേസമയം പ്രധാന മുസ്‌ലിം നേതാക്കള്‍ മാര്‍പാപ്പയുടെ സന്ദര്‍ശനത്തെ സ്വാഗതം ചെയ്തു. പടിഞ്ഞാറും അറബ് ലോകവും തമ്മിലെ അകല്‍ച്ച കുറക്കാനും സമാധാന മാര്‍ഗത്തില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാനും സന്ദര്‍ശനം പാതയൊരുക്കും എന്നു തന്നെയാണ് രാഷ്ട്രീയ കേന്ദ്രങ്ങളുടെയും വിലയിരുത്തല്‍. ശിയ, സുന്നി വിഭാഗം നേതാക്കളുമായുള്ള മാര്‍പാപ്പയുടെ കൂടിക്കാഴ്ചയും പ്രാധാന്യപൂര്‍വമാണ് മിക്ക മാധ്യമങ്ങളും റിപോര്‍ട്ട് ചെയ്തത്. ആയത്തുല്ല അല്‍ സിസ്താനിയുമായി മാര്‍പാപ്പ നടത്തിയ ചര്‍ച്ചയും വളരെ പ്രാധാന്യത്തോടെയാണ് റിപ്പോട്ട് ചെയ്തത്. നേരത്തെ യു.എ.ഇയിലും ഫ്രാന്‍സിസ് മാര്‍പാപ്പ സന്ദര്‍ശനം നടത്തിയിരുന്നു.

Most Popular