Tuesday, April 13, 2021
Home Gulf UAE യുഎഇയില്‍ കൂടുതല്‍ അപകടകാരിയായ കൊറോണ വൈറസ് സാന്നിധ്യം കണ്ടെത്തി; ഗള്‍ഫില്‍ ആദ്യം

യുഎഇയില്‍ കൂടുതല്‍ അപകടകാരിയായ കൊറോണ വൈറസ് സാന്നിധ്യം കണ്ടെത്തി; ഗള്‍ഫില്‍ ആദ്യം

ദുബൈ: യുഎഇയില്‍ ജനിതക മാറ്റം വന്ന കൊറോണ വൈറസ് സാന്നിധ്യം കണ്ടെത്തിയതായി ഔദ്യോഗിക സ്ഥിരീകരണം. ഗള്‍ഫ് രാജ്യങ്ങളില്‍ ആദ്യമായാണ് അതിവേഗം പടരുന്ന പുതിയ വൈറസിനെ കണ്ടെത്തിയത്. വിദേശത്ത് നിന്ന് വന്ന ഏതാനും പേര്‍ക്കാണ് പുതിയ വൈറസ് സ്ഥിരീകരിച്ചതെന്ന് യുഎഇ സര്‍ക്കാര്‍ വക്താവ് ഉമര്‍ അല്‍ ഹമ്മാദി പറഞ്ഞു. എന്നാല്‍, ഏത് രാജ്യത്ത് നിന്നാണെന്നോ എത്ര പേര്‍ക്കാണെന്നോ അദ്ദേഹം വ്യക്തമാക്കിയില്ല.

ബ്രിട്ടനില്‍ ജനിതക മാറ്റം വന്ന വൈറസിനെ കണ്ടെത്തിയതിന് പിന്നാലെ ആരോഗ്യ വകുപ്പ് തുടര്‍ച്ചയായി നടത്തിയ പരിശോധനയിലാണ് രാജ്യത്ത് ഏതാനും പേരില്‍ അപകടകാരിയായ വൈറസ് സാന്നിധ്യം കണ്ടെത്തിയതെന്ന് അല്‍ ഹമ്മാദി പറഞ്ഞു. ബ്രിട്ടനിലും ദക്ഷിണാഫ്രിക്കയിലുമാണ് ജനിത മാറ്റം വന്ന വൈറസ് ആദ്യം റിപോര്‍ട്ട് ചെയ്തത്.

ഒമാനില്‍ ബ്രിട്ടനില്‍ നിന്നെത്തിയ നാലു പേര്‍ക്ക് വൈറസ് സാന്നിധ്യം സംശയിക്കുന്നതായി ഡിസംബര്‍ 21ന് ഒമാന്‍ ന്യൂസ് ഏജന്‍സി റിപോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍, അതേക്കുറിച്ച് പിന്നീട് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ബ്രിട്ടനില്‍ പുതിയ വൈറസ് കണ്ടെത്തിയതിനെ തുടര്‍ന്ന് സൗദി അറേബ്യ അതിര്‍ത്തികള്‍ അടച്ചിരുന്നു. എന്നാല്‍, യുഎഇയിലേക്ക് അന്താരാഷ്ട്ര വിമാനങ്ങള്‍ക്ക് തടസ്സമുണ്ടായിരുന്നില്ല. ഒമാന്‍ അതിര്‍ത്തികള്‍ അടച്ചെങ്കിലും ചൊവ്വാഴ്ച്ച തുറന്നു. കുവൈത്ത് ജനുവരി 1 വരെയാണ് അതിര്‍ത്തികള്‍ അടച്ചിട്ടുള്ളത്.

Presence of more contagious COVID-19 mutant variant confirmed in UAE

Most Popular