Tuesday, July 27, 2021
Home Gulf ദുബൈ രാജകുമാരിമാരുടെയും ഫോണുകൾ പെഗാസസ് ചോർത്തിയെന്ന് സൂചന

ദുബൈ രാജകുമാരിമാരുടെയും ഫോണുകൾ പെഗാസസ് ചോർത്തിയെന്ന് സൂചന

അബുദാബി: ദുബൈ രാജകുമാരിമാരുടെയും ഫോണുകൾ പെഗാസസ് ചോർത്തിയെന്ന് സൂചന. ദുബൈ ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ മകള്‍ ഷെയ്ഖ ലത്തീഫ, മുന്‍ ഭാര്യ രാജകുമാരി ഹയാ ബിന്ത് അല്‍ ഹുസൈന്‍ എന്നിവരുടെ ഫോണുകളാണ് പെഗാസസ് ഉപയോഗിച്ച് ചോർത്തിയിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.
രണ്ട് പേരും ഒരിക്കല്‍ ദുബൈ ഭരണകൂടത്തിന് എതിരെ രംഗത്ത് എത്തിയവരാണെന്ന് ബി ബി സി റിപ്പോര്‍ട്ടില്‍ പറയുന്നു. താന്‍ വീട്ടുതടങ്കലിലാണെന്ന് ആരോപിച്ച് കൊണ്ട് ദുബൈ് ഭരണാധികാരിയുടെ മകള്‍ ഷെയ്ഖ ലത്തീഫയുടെ വീഡിയോ പുറത്തു വന്നത് ആഗോളതലത്തില്‍ തന്നെ ചര്‍ച്ചയായിരുന്നു. ജോര്‍ദാനിലെ ഹുസൈന്‍ രാജാവിന്റെ മകളും ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ഭാര്യയുമാണ് ഹയാ ബിന്ത് അല്‍ ഹുസൈന്‍. ഇവരും 2019-ല്‍ ദുബൈ വിട്ടിരുന്നു. ഇതിന് പിന്നാലെ തന്റെ ജീവന് ഭീഷണിയുണ്ടെന്ന വെളിപ്പെടുത്തലും നടത്തിയിരുന്നു ഹയ.

പെഗാസസ് ചാര സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിച്ച് ആഗോള തലത്തില്‍ 50,000 ത്തോളം ആളുകളുടെ വിവരങ്ങള്‍ ചോര്‍ത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രമുഖ അന്താരാഷ്ട്ര മാധ്യമങ്ങളാണ് പട്ടിക പുറത്ത് വിട്ടത്.

Most Popular