Friday, September 24, 2021
Home Gulf UAE മരണം നടന്നാല്‍ പെട്ടെന്ന് തന്നെ അറിയിക്കണമെന്ന് ദുബയ് ഇന്ത്യന്‍ കോണ്‍സുലേറ്റ്

മരണം നടന്നാല്‍ പെട്ടെന്ന് തന്നെ അറിയിക്കണമെന്ന് ദുബയ് ഇന്ത്യന്‍ കോണ്‍സുലേറ്റ്

ദുബയ്: മരണം നടന്നാല്‍ കോണ്‍സുലേറ്റിനെ വിവരം അറിയിക്കാന്‍ വൈകുന്നത് കോവിഡിന്റെ പശ്ചാത്തലത്തില്‍ മോര്‍ച്ചറികള്‍ക്കും സര്‍ക്കാര്‍ തലത്തിലും ബുദ്ധിമുട്ടുണ്ടാക്കുന്നതായി അധികൃതര്‍. മൃതദേഹം മോര്‍ച്ചറികളില്‍ നിന്നെടുത്ത് സംസ്‌കരിക്കാന്‍ കാലതാമസം വരുത്തരുതെന്ന് യുഎഇ അധികൃതര്‍ അറിയിച്ചതായി ദുബയ് ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു. കാലതാമസം വന്നാല്‍ ഇവിടെത്തന്നെ സംസ്‌കാരിക്കാന്‍ യുഎഇ നിയമം അധികൃതരെ അനുവദിക്കുന്നു.

ഇന്ത്യക്കാരുടെ മരണം ഉണ്ടായാല്‍ ഹെല്‍പ് ലൈന്‍ നമ്പരായ 0507347676 എന്ന നമ്പരിലേക്ക് അടിയന്തരമായി അറിയിക്കണമെന്നും തുടര്‍ നടപടികള്‍ എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കണമെന്നും കോണ്‍സുലേറ്റ് അറിച്ചു. [email protected] എന്ന മെയിലിലേക്കും വിവരങ്ങള്‍ അയച്ച് മരണ റജിസ്‌ട്രേഷന്‍ നടത്താം. കോവിഡ് മൂലം മരിച്ചവരുടെ വിവരങ്ങളും പെട്ടെന്ന് നല്‍കണമെന്നും അധികൃതര്‍ വ്യക്തമാക്കി.

Most Popular