Monday, May 10, 2021
Home Gulf UAE ടയര്‍ പൊട്ടിത്തെറിച്ച് മലയാളി ഉള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു

ടയര്‍ പൊട്ടിത്തെറിച്ച് മലയാളി ഉള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു

റാസല്‍ഖൈമ: റാസല്‍ഖൈമയില്‍ ജോലിക്കിടെ ടയര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ കൊല്ലം സ്വദേശി ഉള്‍പെടെ രണ്ട് പേര്‍ മരിച്ചു. ഇരവിചിറ വെസ്റ്റ് കുറ്റിയില്‍ വീട്ടില്‍ നിസാര്‍ ഹമീദ് കുട്ടിയും (48) ബംഗ്ലാദേശ് സ്വദേശിയുമാണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരമാണ് സംഭവം.

റാസല്‍ഖൈമയിലെ ജസീറയില്‍ റാക് ഫിക്‌സ് എന്ന സ്ഥാപനത്തില്‍ മെക്കാനിക്കായി ജോലി ചെയ്യുകയായിരുന്നു നിസാര്‍ ഹമീദ് കുട്ടി. സഹപ്രവര്‍ത്തകനായ ബംഗ്ലാദേശ് സ്വദേശി ട്രക്കിന്റെ ടയര്‍ ശരിയാക്കുന്നതിനിടെയാണ് പൊട്ടിത്തെറിച്ചത്.

ബംഗ്ലാദേശ് സ്വദേശി സംഭവസ്ഥലത്തും നിസാര്‍ ഹമീദ് കുട്ടി ആശുപത്രിയിലുമാണ് മരിച്ചത്. പത്ത് വര്‍ഷമായി ഇവിടെയുള്ള നിസാര്‍ അടുത്ത മാസം വിസ കാന്‍സല്‍ ചെയ്ത് നാട്ടില്‍ പോകാനിരിക്കെയാണ് മരണം. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കുമെന്ന് കേരള സമാജം പ്രസിഡന്റ് നാസര്‍ അല്‍മഹ അറിയിച്ചു. ഭാര്യ: ഷീജ. പിതാവ്: ഹമീദ് കുട്ടി. മാതാവ്: ഖദീജ ബീവി.


 

Most Popular