News Flash
X
ആറുമാസത്തിലധികം രാജ്യത്തിന് പുറത്തുള്ള യുഎഇ താമസക്കാര്‍ക്ക് ഇപ്പോള്‍ മടങ്ങാം

ആറുമാസത്തിലധികം രാജ്യത്തിന് പുറത്തുള്ള യുഎഇ താമസക്കാര്‍ക്ക് ഇപ്പോള്‍ മടങ്ങാം

personSJ access_timeWednesday January 6, 2021
HIGHLIGHTS
നിങ്ങള്‍ യുഎഇ റസിഡന്റ് വിസ കൈവശം വയ്ക്കുകയും 180 ദിവസത്തില്‍ കൂടുതല്‍ രാജ്യത്തിന് പുറത്ത് താമസിക്കുകയും ചെയ്തിട്ടുണ്ടെങ്കില്‍, 2021 മാര്‍ച്ച് 31 വരെ യുഎഇയിലേക്ക് മടങ്ങാം

അബൂദാബി: ആറുമാസത്തിലേറെയായി രാജ്യത്തിന് പുറത്തുള്ള യുഎഇ നിവാസികള്‍ക്ക് മാര്‍ച്ച് 31 വരെ മടങ്ങാന്‍ അനുമതിയുണ്ടെന്ന് ഫ്‌ലൈദുബായ് വെബ്സൈറ്റില്‍ യാത്രക്കാര്‍ക്ക് നല്‍കിയ ഏറ്റവും പുതിയ അറിയിപ്പില്‍ വ്യക്തമാക്കി.

‘നിങ്ങള്‍ യുഎഇ റസിഡന്റ് വിസ കൈവശം വയ്ക്കുകയും 180 ദിവസത്തില്‍ കൂടുതല്‍ രാജ്യത്തിന് പുറത്ത് താമസിക്കുകയും ചെയ്തിട്ടുണ്ടെങ്കില്‍, 2021 മാര്‍ച്ച് 31 വരെ യുഎഇയിലേക്ക് മടങ്ങാന്‍ അനുവദിക്കുന്നു’- എന്ന് പ്രസ്താവനയില്‍ പറയുന്നു. മടങ്ങിവരുന്ന  താമസക്കാര്‍ക്ക് സാധുതയുള്ള താമസ വിസയുണ്ടാക്കിയിരിക്കണം. ഇതോടൊപ്പം ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്റ് ഫോറിനേഴ്‌സ് അഫയേഴ്‍സില്‍ നിന്നുള്ള അനുമതിയും ആവശ്യമാണ്.

SHARE :
folder_openTags
content_copyCategory
UAE