Thursday, July 29, 2021
Home Gulf UAE റോബോട്ടുകള്‍ ഭരിക്കുന്ന റോബോ കഫേ ദുബായില്‍

റോബോട്ടുകള്‍ ഭരിക്കുന്ന റോബോ കഫേ ദുബായില്‍

ദിവ്യ

റോബോട്ടുകളുടെ പരിപൂര്‍ണ്ണ നിയന്ത്രണത്തിലുള്ള ഒരു കഫേ. പേര് റോബോ കഫേ. ദുബയിലെ ഫെസ്റ്റിവല്‍ സിറ്റി മാളിലാണ് ആരേയും ആകര്‍ഷിക്കുന്ന പുതുമയുള്ള ഈ കോഫി ഷോപ്പ് പ്രവര്‍ത്തിക്കുന്നത്. പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ മനുഷ്യരാരും ഇവിടെ ജോലി ചെയ്യുന്നില്ല. എല്ലാം കൈകാര്യം ചെയ്യുന്നത് റോബോട്ടുകള്‍ മാത്രം. കോഫിയുടെ ഭാവിയാണിവിടം എന്നാണ് കോഫി പ്രേമികളുടെ ഭാഷ്യം.

ഇത്രയും വായിച്ചപ്പോള്‍ ഒരു കോഫി ഷോപ്പില്‍ ഭക്ഷണസാധനങ്ങളുമായി നടന്നുനീങ്ങുന്ന, പാത്രം കഴുകുന്ന, ബില്‍ തരുന്ന റോബോട്ടുകളെ കുറിച്ചാണ് ചിന്തിച്ചതെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി. സംഗതി അങ്ങനെയല്ല. മൂന്ന് robotic arms അഥവാ യന്ത്ര കൈകളാണിവിടെ പ്രവര്‍ത്തിക്കുന്നത്. നിശ്ചിതമായ ദിശകളില്‍ പ്രവര്‍ത്തനം സാധ്യമാക്കുന്ന യന്ത്ര കൈകള്‍ വളരെ കൃത്യമായി ഉപഭോക്താക്കള്‍ ആവശ്യപ്പെടുന്ന ഭക്ഷണം വിളമ്പി നല്‍കും.

 

ചെയ്യേണ്ടത് എന്തെന്നാല്‍, കഫേയില്‍ കയറി അത്യാധുനിക സാങ്കേതിക ശൈലി സംയോജിക്കുന്ന ഇരിപ്പിടങ്ങളിലൊന്നില്‍ ഇരുന്ന് ടാബ്ലറ്റില്‍ കഫേ മെനു പരിശോധിച്ച് ആവശ്യമായ ഭക്ഷണം ഓര്‍ഡര്‍ ചെയ്യാം. ഓര്‍ഡര്‍ സ്വീകരിക്കുന്ന യന്ത്രകൈ ഞൊടിയിടയില്‍ ഭക്ഷണം പാകം ചെയ്യുകയും കൂട്ടത്തില്‍ വലുപ്പം കുറഞ്ഞ യന്ത്രക്കൈ മേശയ്ക്കരികില്‍ എത്തിച്ചു തരുകയും ചെയ്യും. സാധാരണ കഫേയില്‍ ലഭിക്കുന്ന കോഫി, ഹോട്ട് ചോക്ലേറ്റ്, പേസ്ട്രി എന്നിവയെല്ലാം റോബോ കഫേയില്‍ ലഭിക്കും.

കഴിക്കാന്‍ എത്തുന്നവര്‍ക്കായി സംഗീത-നൃത്ത വിരുന്നും റോബോട്ടുകള്‍ ഒരുക്കുന്നുണ്ട്.

Most Popular