
സാഹിത്യോത്സവുകള്‍ വിദ്യാര്‍ത്ഥികളുടെ ധാര്‍മിക ഭാവി ശോഭനമാക്കുന്നു: പുകയൂര്‍ മുഹയുദ്ദീന്‍ കുട്ടി സഖാഫി
ദുബയ്: വിദ്യാര്‍ത്ഥികളുടെ ധാര്‍മികാന്തരീക്ഷം ശോഭനമാക്കാന്‍ സാഹിത്യോത്സവുകള്‍ കാരണമാകുന്നുവെന്ന് പുകയൂര്‍ മുഹയ്ദീന് കുട്ടി സഖാഫി അഭിപ്രായപ്പെട്ടു. അവീര്‍ പള്‍സസ് റസ്റ്റോറന്റില്‍ നടന്ന ദുബയ് സൗത്ത് സെന്‍ട്രല്‍ സാഹിത്യോത്സവ് സംഘാടക സമിതി രൂപീകരണ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഘാടക സമിതി ചെയര്‍മാനായി പുകയൂര്‍ മുഹയുദ്ദീന്‍ കുട്ടി സഖാഫിയേയും ജനറല്‍ കണ്‍വീനറായി അബ്ദുള്‍ റസാഖ് മാറഞ്ചേരിയേയും തെരഞ്ഞെടുത്തു.
ജനുവരി 24 ന് ദുബയ് സൗത്ത് സെന്‍ട്രലിലെ സാഹിത്യോത്സവ് പൂര്‍ത്തിയാകുമ്പോള്‍ മൂവായിരത്തി അഞ്ഞൂറോളം മത്സരാര്‍ത്ഥികള്‍ സാഹിത്യോത്സവിന്റെ ഭാഗമാകുമെന്ന് സംഘാടക സമിതി അറിയിച്ചു. 45 യൂനിറ്റുകളിലായി 8 സെക്ടര്‍ സാഹിത്യോത്സവുകളില്‍ മത്സരിച്ച പ്രതിഭകളാണ് സെന്‍ട്രല്‍ സാഹിത്യോത്സവില്‍ പങ്കെടുക്കുന്നത്.
സംഗമത്തില്‍ ഹമീദ് സഖാഫി, യഹ്യ സഖാഫി, അബ്ദുല്‍ ഹക്കീം ഹസനി, സലീം ഇ കെ, ഇസ്മായില്‍ നെച്ചിക്കുണ്ട്, റഫീഖ് സഖാഫി തുടങ്ങിയ പ്രമുഖര്‍ സംബന്ധിച്ചു. റാസിഖ് മാട്ടൂല്‍ സ്വാഗതവും ആഷിക് നെടുമ്പുര നന്ദിയും പറഞ്ഞു.