
ദുബയ് അല്‍ഖൂസ് ബസ് ഡിപോ പൂര്‍ത്തിയായി
HIGHLIGHTS
പുതുതായി നിര്‍മിച്ച അല്‍ഖൂസ് ബസ്സ് ഡിപ്പോ പ്രവര്‍ത്തന സജ്ജമായതായി റോഡ്സ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി എക്സിക്യൂട്ടീവ് ഡയറക്ടേഴ്സ് ബോര്‍ഡ് ചെയര്മാന്
ദുബൈ: പുതുതായി നിര്‍മിച്ച അല്‍ഖൂസ് ബസ്സ് ഡിപ്പോ പ്രവര്‍ത്തന സജ്ജമായതായി റോഡ്സ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി എക്സിക്യൂട്ടീവ് ഡയറക്ടേഴ്സ് ബോര്‍ഡ് ചെയര്മാന് മതാര്‍ മുഹമ്മദ് അല്‍ തായിര്‍ അറിയിച്ചു. ജബല്‍ അലി, അല്‍ ഖവാനീജ്, അല്‍ റുവയ്യ, അല്‍ അവീര്‍, അല്‍ ഖുസൈസ് എന്നീ ഡിപ്പോകള്‍ക്ക് അനുബന്ധമായി പുതിയ ഡിപ്പോ പ്രവര്‍ത്തിക്കും. ഇവിടെ നിന്ന് ദുബയിലെ 24 റൂട്ടുകളിലേക്കാണ് ബസ്സുകള്‍ പുറപ്പെടുക.
308 ഡ്രൈവര്‍മാര്‍ക്ക് താമസിക്കാന്‍ ഉതകുന്ന 102 മുറികള്‍, ഫുഡ് കോര്‍ട്ട്, ക്ലിനിക്ക്, 18 ബേ വര്‍ക്ക് ഷോപ്പ്, റെസ്റ്റ് ഏരിയ, പ്ലാസ, ജിം തുടങ്ങിയ സൗകര്യങ്ങള്‍ ഇവിടെയുണ്ട്. 273 ബസ്സുകള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യമാണ് അല്‍ഖൂസ് ബസ് ഡിപ്പോയിലുള്ളത്.
RTA completes construction of Dubai’s Al Quoz bus depot