Tuesday, June 22, 2021
Home Gulf UAE കാണികള്‍ക്ക് ആവേശമായി പായ്ക്കപ്പല്‍ മത്സരം

കാണികള്‍ക്ക് ആവേശമായി പായ്ക്കപ്പല്‍ മത്സരം

അബൂദബി :കാണികള്‍ക്ക് ആവേശമായ പായ്ക്കപ്പല്‍ മത്സരത്തിന് അബൂദബി കോര്‍ണിഷില്‍ തുടക്കമായി. ഷെയ്ഖ് സായിദ് ഹെറിറ്റേജ് ഫെസ്റ്റിവലിന്റെ ഭാഗമായി അബുദാബി സെയ് ലിങ് ആന്‍ഡ് യോട്ട് ക്ലബ് ആണ് മത്സരം സംഘടിപ്പിക്കുന്നത്.

7 മൈല്‍ ദൈര്‍ഘ്യമുള്ള മത്സരത്തില്‍ വിവിധ എമിറേറ്റുകളില്‍നിന്നുള്ള 40 ടീമുകള്‍ പങ്കെടുക്കുന്നുണ്ട്. ഭരണാധാകാരിയുടെ അല്‍ദഫ്‌റ മേഖലാ പ്രതിനിധി ഷെയ്ഖ് ഹംദാന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്റെ നേതൃത്വത്തിലുള്ള മത്സരത്തിലെ വിജയികള്‍ക്ക് 4 ലക്ഷം ദിര്‍ഹമാണ് സമ്മാനം. പൈതൃക കായിക വിനോദങ്ങളിലേക്കു പുതുതലമുറയെ ആകര്‍ഷിക്കുന്നതിനൊപ്പം പ്രതികൂല സാഹചര്യങ്ങളോട് പൊരുതി മുന്നേറാനുള്ള പരിശീലനംകൂടിയാണിത്.

ചെറിയ കുട്ടികള്‍ക്കുള്ള മത്സരവും സംഘടിപ്പിച്ചുവരുന്നു. 8-12 വയസ്സുവരെയുള്ള 3 പേര്‍ ചേര്‍ന്നുള്ളതാണ് ആദ്യമത്സരം. രണ്ടാമത്തെ വിഭാഗത്തില്‍ 18 വയസ്സിനു മുകളിലുള്ള ഒരാള്‍ മാത്രമായിരിക്കും പായക്കപ്പല്‍ നിയന്ത്രിക്കുക.

Most Popular