Wednesday, May 12, 2021
Home Gulf UAE ഷാര്‍ജ ഉപഭരണാധികാരി അന്തരിച്ചു; മൂന്നു ദിവസം ദുഃഖാചരണം

ഷാര്‍ജ ഉപഭരണാധികാരി അന്തരിച്ചു; മൂന്നു ദിവസം ദുഃഖാചരണം

ഷാര്‍ജ : ഷാര്‍ജ ഉപഭരണാധികാരി ശെയ്ഖ് അഹ്മദ് ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമി അന്തരിച്ചു. വ്യാഴാഴ്ച ലണ്ടനിലായിരുന്നു അന്ത്യം. യുഎഇ സുപ്രിം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശെയ്ഖ് ഡോ.സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ചു. മൃതദേഹം ഷാര്‍ജയിലെത്തിയതു മുതല്‍ മൂന്നു ദിവസം ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ഈ ദിവസങ്ങളില്‍ ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും.

Most Popular