Saturday, June 12, 2021
Home Gulf UAE യുഎഇയില്‍ കനത്ത മഴ; ഷാര്‍ജയില്‍ റോഡുകളില്‍ വെള്ളംകയറി(വീഡിയോ കാണാം)

യുഎഇയില്‍ കനത്ത മഴ; ഷാര്‍ജയില്‍ റോഡുകളില്‍ വെള്ളംകയറി(വീഡിയോ കാണാം)

ദുബയ്: യുഎഇയില്‍ ഉച്ചയ്ക്ക് ശേഷം മഴയ്ക്ക് സാധ്യതയുള്ളതായി മുന്നറിയിപ്പ്. ഷാര്‍ജയില്‍ കനത്ത മഴയെ തുടര്‍ന്ന് റോഡുകളില്‍ വെള്ളം കയറി. കല്‍ബ ഏരിയയിലാണ് പ്രധാനമായും റോഡുകളില്‍ വെള്ളക്കെട്ടുണ്ടായത്. ശക്തമായ പൊടിക്കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥാ വിഭാഗം ്അറിയിച്ചു. പെരുന്നാള്‍ ദിനത്തിലും യുഎഇയുടെ ചില ഭാഗങ്ങളില്‍ മഴ പെയ്തിരുന്നു.

 

കാഴ്ച്ചാപരിധി കുറയാന്‍ സാധ്യതയുള്ളതിനാല്‍ വെള്ളക്കെട്ടുള്ള പ്രദേശങ്ങളില്‍ കൂടി യാത്ര ഒഴിവാക്കണമെന്ന് ഷാര്‍ജ പോലിസ് മുന്നറിയിപ്പ് നല്‍കി.

Sharjah Police issued a weather warning as heavy rain flooded roads

Most Popular